ബക്കിങ്ഹാം കൊട്ടാര ജീവനക്കാരില്‍ ഒരാൾക്ക് കൊറോണ ഫലം പോസിറ്റീവ്, രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റി
കൊറോണ പടരുന്നതിനാല്‍ മുന്‍കരുതല്‍ ആയിട്ടാണ് വ്യാഴാഴ്ച 93കാരിയായ രാജ്ഞിയെ വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയത്
ലണ്ടന്‍:ബക്കിങ്ഹാം കൊട്ടാര ജീവനക്കാരില്‍ ഒരാളുടെ കൊറോണ പരിശോധനാഫലം പോസിറ്റീവായതിനു പിന്നാലെ എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റി.കൊറോണ പടരുന്നതിനാല്‍ മുന്‍കരുതല്‍ ആയിട്ടാണ് വ്യാഴാഴ്ച 93കാരിയായ രാജ്ഞിയെ വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയത്. എലിസബത്ത് രാജ്ഞി വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറുന്നതിനു മുമ്ബാണ് ജോലിക്കാരില്‍ ഒരാളുടെ കൊറോണ പരിശോധന ഫലം പോസിറ്റീവായത്. എന്നാല്‍ കൊറോണ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന്‌അവര്‍ വ്യക്തമാക്കി.
എത്രകാലമാണ് വിന്‍ഡ്‌സോര്‍ കാസില താമസിപ്പിക്കുക എന്ന കാര്യംവ്യക്തമല്ല അതേസമയം രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്ഞി നിലവില്‍ ആരോഗ്യവതിയാണ്. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.