കോവിഡ് ഗുജറാത്തിൽ ഒരുമരണംകൂടി; ഇതോടെ രാജ്യത്ത് മരണം 21 ആയി

അഹമ്മദാബാദില്‍ ചികിത്സയില്‍ കഴിഞ്ഞ 46 കാരിയാണ് മരിച്ചത്

0

അഹമ്മദാബാദ്: കോവിഡ് ബാധയില്‍ രാജ്യത്ത് ഒരു മരണം കൂടി. ഗുജറാത്തിലെ അഹമ്മദാബാദില്‍ ചികിത്സയില്‍ കഴിഞ്ഞ 46 കാരിയാണ് മരിച്ചത്. രോഗിക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ രാജ്യത്ത് മരണം 21 ആയി. നിലവില്‍ ഇപ്പോള്‍ നാലാമത്തെ മരണമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ എവിടെയും സഞ്ചരിച്ചിട്ടില്ല. ഇവര്‍ക്ക് എവിടെ നിന്ന് രോഗം ഉണ്ടായി എന്ന കാര്യങ്ങളില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, മഹാരാഷ്ട്രയില്‍ 6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 5 പേര്‍ മുംബൈയിലും ഒരാള്‍ നാഗ്പൂരിലുമാണ്.

You might also like

-