സിപിഐഎം നേതാക്കൾക്കെതിരെ സി പി ഐ എം പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു ഒരാൾക്ക് പരിക്ക്

ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവര്‍ക്ക് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്

0

കാസർഗോഡ്|കാസർകോട് അമ്പലതറയിൽ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞു. ഒരാൾക്ക് പരുക്ക്. കണ്ണോത്ത് തട്ട് ആമിനയ്ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്.സിപിഐഎം പ്രവർത്തകനായ അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് ആണ് സ്ഫോടക വസ്തു എറിഞ്ഞത്.

ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവര്‍ക്ക് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ഷമീറിൻ്റെ അയൽവാസിയായ സ്ത്രീ ആമിനക്കാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതി രതീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇയാൾ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണ്. ആർ എസ് എസ് പ്രവർത്തകനായിരുന്ന അമ്പലത്തറ ദാമോദരൻ വധ കേസിലെ പ്രതിയായിരുന്നു ഇയാള്‍.

You might also like

-