അവസാന ദിനത്തില്‍ ഏഴ് മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി
അവസാന ദിനത്തില്‍ ഏഴ് മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപനത്തിന്‍െറ അവസാന ദിനത്തില്‍ ഏഴ് മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി.ദേശീയ തൊഴിലുറപ്പ്, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ് കാലത്തെ വാണിജ്യം, കമ്ബനീസ് ആക്ടിലെ പരിഷ്കാരങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്ബനികളും നയങ്ങളും, സംസ്ഥാനങ്ങളും വിഭവങ്ങളും എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 69,000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. അധികമായി 40,000 കോടി രൂപ കൂടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം-ആരോഗ്യം
എല്ലാ ജില്ലകളിലും ആശുപത്രികളില്‍ പകര്‍ച്ചവ്യാധി ബ്ലോക്കുകള്‍
ബ്ലോക്കുകളില്‍ പൊതുമേഖലയില്‍ ലാബുകള്‍ നിര്‍മിക്കും
സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ- എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)
1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍)
റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.
മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം.
മനോദര്‍പ്പണ്‍ – മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.
സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി: ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.
ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.
വാണിജ്യം
ഒരു കോടി വരെയുള്ള വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ നിയമനടപടികളുണ്ടാവില്ല
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി വായ്പകള്‍ തിരിച്ചടവ് സംബന്ധിച്ച നിയമമുണ്ടാക്കും
അടുത്ത ഒരു വര്‍ഷത്തില്‍ പാപ്പരത്ത നടപടികളുണ്ടാവില്ല
കോവിഡ് മൂലം മരിച്ച ചെറുകിട-ഇടത്തരം വ്യവസായികള്‍ക്ക് വായ്പ ബാധ്യതയുണ്ടാവില്ല
കമ്ബനീസ് ആക്ട്
സാങ്കേതികമായ പിഴവുകള്‍ കുറ്റകരമല്ലാതാക്കും. ഇതിനായി കമ്ബനീസ് ആക്ട് ഭേദഗതി ചെയ്യും
ചില പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റും
ഇതോടെ കോടതികളിലും കമ്ബനി നിയമ ട്രിബ്യൂണലുകളുടെയും എണ്ണം കുറക്കും
വ്യവസായ സൗഹൃദ അന്തരീക്ഷം
ഇന്ത്യയിലെ കോര്‍പ്പേറ്റ് കമ്ബനികള്‍ക്ക് വിദേശ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാനുള്ള അവസരം നല്‍കും
എന്‍.എസ്.ഡി ഡിബഞ്ചേഴ്സ് പുറത്തിറക്കിയ കമ്ബനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതായി കണക്കാക്കില്ല.
പൊതുമേഖല വ്യവസായങ്ങള്‍ക്കായി പുതിയ നയം
പൊതുമേഖല വ്യവസായങ്ങള്‍ക്കായി പുതിയ നയം കൊണ്ടു വരും
എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കും
പൊതുമേഖല കമ്ബനികളുടെ സാന്നിധ്യം വേണ്ട സെക്ടറുകള്‍ പ്രസിദ്ധപ്പെടുത്തും
ഇത്തരം മേഖലകളില്‍ ഒരു കമ്ബനി ഒഴികെ മറ്റ് കമ്ബനികളെല്ലാം സ്വകാര്യവല്‍ക്കരിക്കും
സംസ്ഥാനങ്ങളുടെ വിഭവ ശേഖരണം ഉയർത്തും
സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തി
ഇത് മൂലം സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും
സംസ്ഥാനങ്ങള്‍ക്ക്