സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.ഒമിക്രോൺ എണ്ണം 11 ആയി

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഒമിക്രോൺ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. തിരുവനന്തപുരത്ത് 17 ഉം, 44 ഉം വയസ്സുള്ളവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്

0

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഒമിക്രോൺ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.
തിരുവനന്തപുരത്ത് 17 ഉം, 44 ഉം വയസ്സുള്ളവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ 46 വയസ്സുകാരിക്കാണ് രോഗമുള്ളതായി കണ്ടെത്തിയത്. തിരുവനന്തപുരത്തെ 17 കാരൻ യുകെയിൽ നിന്നുമാണ് എത്തിയത്. ഡിസംബർ ഒൻപതിന് തിരുവന്തപുരത്ത് എത്തിയ ഇയാൾക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ നിരീക്ഷണത്തിലാണ്. 44 കാരൻ എത്തിയത് ട്യുണീഷ്യയിൽ നിന്നുമാണ്. ചാർട്ടേർഡ് ഫ്‌ളൈറ്റിൽ ഡിസംബർ അഞ്ചിനാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. കെനിയ, ട്യുണീഷ്യ എന്നീ രാജ്യങ്ങൾ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇരുവരും സ്വയം നിരീക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.

കെനിയയിൽ നിന്നും എത്തിയ ആൾക്കാണ് തൃശ്ശൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.. ഇവരുടെ അമ്മയ്‌ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയാണ് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കിവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,586 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3841 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 209 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 31,901 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 43 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

You might also like

-