“നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു” ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക സ്ഥികരണം

ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ വ്യാഴാഴ്ച കണ്ടെത്തിയ അവശിഷ്ടങ്ങൾ ടൈറ്റനിൽ നിന്നുള്ളതാണെന്ന് കരുതുന്നതായി യുഎസ് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര രേഖയെ ഉദ്ധരിച്ച് സിഎൻഎൻ പറഞ്ഞു

0

വാഷിങ്ടൺ |ടൈറ്റൻ അന്തർവാഹിനിയിലെ (Titan submersible) അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക അറിയിപ്പ്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം കാണാതായ അന്തർവാഹിനി പ്രവർത്തിപ്പിച്ചിരുന്ന ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ യാത്രക്കാരെ ‘നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു’ എന്ന് വിശ്വസിക്കുന്നതായി വാർത്താ ഏജൻസികളായ എഎഫ്‌പിയും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ വ്യാഴാഴ്ച കണ്ടെത്തിയ അവശിഷ്ടങ്ങൾ ടൈറ്റനിൽ നിന്നുള്ളതാണെന്ന് കരുതുന്നതായി യുഎസ് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര രേഖയെ ഉദ്ധരിച്ച് സിഎൻഎൻ പറഞ്ഞു.ഒരു കനേഡിയൻ കപ്പലിൽ നിന്ന് വിന്യസിച്ച ആഴക്കടൽ റോബോട്ടാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ടൈറ്റാനിക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം ആദ്യമായി “അവശിഷ്ടങ്ങൾ” കണ്ടെത്തിയത്. അത് ഉപരിതലത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പ്രത്യേക റിപ്പോർട്ടിൽ പറഞ്ഞു.സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത്, ടൈറ്റാനിക്കിന് സമീപം കാണാതായ മുങ്ങിക്കപ്പൽ സമ്മർദ്ദത്തിന്റെ ഫലമായി നഷ്‌ടപ്പെടുകയായിരുന്നു.

രണ്ട് മണിക്കൂർ കൊണ്ട് ഇറങ്ങേണ്ടിയിരുന്ന മുങ്ങിക്കപ്പലിന് ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ അനുബന്ധ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കപ്പലിലുണ്ടായിരുന്ന അഞ്ചുപേരിൽ ബ്രിട്ടീഷ് കോടീശ്വരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിംഗ് (58) ഉൾപ്പെടുന്നു. പാകിസ്ഥാൻ വംശജനായ ബിസിനസ് മാഗ്നറ്റ് ഷഹ്‌സാദ ദാവൂദ് (48), അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകൻ സുലൈമാൻ, (ഇരുവരും ബ്രിട്ടീഷ് പൗരന്മാർ) ഫ്രഞ്ച് സമുദ്രശാസ്ത്രജ്ഞനും ടൈറ്റാനിക് വിദഗ്ധനുമായ പോൾ-ഹെൻറി നർജിയോലെറ്റ്, 77, പല തവണ ഇവിടെ സന്ദർശിച്ചിട്ടുണ്ട്; കൂടാതെ ഓഷ്യൻഗേറ്റിന്റെ അമേരിക്കൻ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ സ്റ്റോക്ക്‌ടൺ റഷ് അന്തർവാഹിനിയുടെ പൈലറ്റായിരുന്നു.

“അന്തർവാഹിനിയെ കുറിച്ച് ഉറപ്പായ വേളയിൽ, ഞങ്ങൾ ഉടൻ തന്നെ യാത്രികരുടെ കുടുംബങ്ങളെ അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിനും മുഴുവൻ ഏകീകൃത കമാൻഡിനും വേണ്ടി എന്റെ അഗാധമായ അനുശോചനം അർപ്പിക്കുന്നു,, ”റിയർ അഡ്മിറൽ ജോൺ മൗഗറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.“ഞങ്ങളുടെ സിഇഒ സ്റ്റോക്ക്‌ടൺ റഷ്, ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ്, ഹാമിഷ് ഹാർഡിംഗ്, പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരെ നഷ്ടപ്പെട്ടുവെന്ന് അതീവ ദുഃഖത്തോടെ ഞങ്ങൾ മനസിലാക്കുന്നു,” ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് പ്രസ്താവനയിൽ പറഞ്ഞു.

You might also like

-