ഒഡീഷ ആരോഗ്യമന്ത്രി നാബാ ദാസിന് വെടിയേറ്റു. വെടിവച്ചത് പോലീസ് ഉദ്യോഗസ്ഥൻ

ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. എ എസ് ഐ ഗോപാൽ ചന്ദ്ര ദാസ് ആണ് വെടിയുതിര്‍ത്തത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകൾ തറച്ചുവെന്നാണ് റിപ്പോർട്ട്

0

ഭുവനേശ്വർ | ഒഡീഷ ആരോഗ്യമന്ത്രി നാബാ ദാസിന് വെടിയേറ്റു. ജാർസുഗുഡ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. എ എസ് ഐ ഗോപാൽ ചന്ദ്ര ദാസ് ആണ് വെടിയുതിര്‍ത്തത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകൾ തറച്ചുവെന്നാണ് റിപ്പോർട്ട്.പ്രാഥമിക വിവരങ്ങൾ പ്രകാരം മന്ത്രിയുടെ നില അടിവ ഗുരുതരമാന്നാണ്.ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്

“ഒരു പൊതു പരാതി ഓഫീസ് തുറക്കുമ്പോൾ, നബാ ദാസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം എത്തിയപ്പോൾ, അദ്ദേഹത്തെ സ്വീകരിക്കാൻ ജനക്കൂട്ടം തടിച്ചുകൂടി. പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു. ഒരു പോലീസുകാരൻ അടുത്ത് നിന്ന് വെടിവെച്ച് ഓടുന്നത് ഞങ്ങൾ കണ്ടു; മന്ത്രിയെ എയർ ലിഫ്റ്റ് ചെയ്യാൻ ഭുവനേശ്വറിലേക്ക്,” ദൃക്‌സാക്ഷി പറയുന്നു

Business profile picture
നവീൻ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്നഗറിലെ ബിജെഡിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്.2024ൽ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രമുഖ ബിജെഡി നേതാവായ നബാ ദാസിനെതിരായ ആക്രമണം ആശങ്കാജനകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിനിടെ വലിയ അക്രമത്തിന് സാക്ഷ്യം വഹിച്ച ചരിത്രമാണ് ഒഡീഷയ്ക്കുള്ളത്.
You might also like

-