ഗവർണർ മര്യാദ ലംഘിക്കുന്നുഒ രാജഗോപാല്‍, സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച ഭരണഘടനാ വിരുദ്ധമല്ല മുന്‍ ഗവര്‍ണര്‍ പി സദാശിവം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കേണ്ട ഭരണ ഘടനാ ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് സദാശിവം

0

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനത്തെ ഏക ബി ജെ പി എം എൽ എ കൂടിയായ എ ഒ രാജഗോപാല്‍.രംഗത്തെത്തി ഗവർണർ മര്യാദ ലംഘിക്കുന്നുവെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കാന്‍ തയാറാകണം. തർക്കങ്ങളുണ്ടെങ്കില്‍ സ്വകാര്യമായി പരിഹരിക്കപ്പെടണമെന്നും രാജഗോപാല്‍ പറഞ്ഞു.അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കേണ്ട ഭരണ ഘടനാ ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് സദാശിവം  പറഞ്ഞു.

സുപ്രധാന വിഷയങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതാണ് ഉചിതം. എന്നാല്‍ കാര്യങ്ങള്‍ അറിയിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. തന്റെ കാലത്ത് മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ നേരിട്ടെത്തി അറിയിച്ചിരുന്നു. താന്‍ ഗവര്‍ണറായിരിക്കെ രാഷ്ട്രീയകാര്യങ്ങളില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നില്ലെന്നും പി സദാശിവം പറഞ്ഞു. ഒരു മര്യാദ എന്ന നിലയ്ക്കാണ് ഗവര്‍ണറെ സര്‍ക്കാര്‍ ഇതുപോലുള്ള വിഷയങ്ങള്‍ അറിയിക്കുകയെന്നും സദാശിവം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സദാശിവത്തിന്റെ ഈ പരാമര്‍ശം. കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണെന്ന് തന്നെ അറിയിക്കാത്തതെന്ന് കേരള ഗവർണർ ആരിഫ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം ഹരജി നല്‍കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.

You might also like

-