ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവയ്പുകള്‍ 14 ദിവസത്തിനകം എടുത്തിരിക്കണം
മതപരമായ കാരണങ്ങളാല്‍ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുകയില്ല എന്ന ചില മാതാപിതാക്കളുടെ തീരുമാനം ന്യുയോര്‍ക്ക് ജനപ്രതിനിധികള്‍ വോട്ടിനിട്ട് തള്ളിയതോടെ സ്കൂളുകളില്‍ പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികളും പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ന്യുയോര്‍ക്ക്: ലേബര്‍ ഡേ ഒഴിവ് ദിനത്തിനുശേഷം സെപ്റ്റംബര്‍ 3ന് ന്യുയോര്‍ക്കിലെ ഭൂരിപക്ഷം സ്കൂളുകളിലും പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചു പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കേണ്ടതിനെകുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മതപരമായ കാരണങ്ങളാല്‍ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുകയില്ല എന്ന ചില മാതാപിതാക്കളുടെ തീരുമാനം ന്യുയോര്‍ക്ക് ജനപ്രതിനിധികള്‍ വോട്ടിനിട്ട് തള്ളിയതോടെ സ്കൂളുകളില്‍ പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികളും പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടിയിരിക്കുന്നു.
സെപ്റ്റംബര്‍ 3ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പുകള്‍ 14 ദിവസത്തിനകം സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളുകളില്‍ ഹാജരാക്കേണ്ടതാണെന്ന് സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.
1992–നുശേഷം മീസെല്‍സ് വ്യാപകമായി ന്യുയോര്‍ക്കിലും സമീപ പ്രദേശങ്ങളിലും പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്നാണു പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന തീരുമാനം പുറത്തുവന്നത്. എന്നാല്‍ ഇതിനെതിരെ ചില കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുകയും മതപരമായ കാരണങ്ങളാല്‍ തങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. 26,000 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കാതെ സ്കൂളുകളില്‍ പ്രവേശനം നേടിയിരുന്നത്.
1905–ല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമാക്കണമെങ്കില്‍ അതിനുള്ള അധികാരം സുപ്രീം കോടതി നല്‍കിയിരുന്നു.