ജനങ്ങളെ നേരിടാൻ ഇനി “കാട്ടു പോലീസ് ” ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്ക് തെളിവുകളും സാക്ഷികളും ഇല്ലാതെ ആരെയും എവിടെച്ചും പിടികൂടി തടങ്കലിൽ പാർപ്പിക്കാം

പുതിയ ഭേദഗതി വരുന്നതോടെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ ഒരു ബീറ്റ് ഫോറസ്ററ് ഓഫീസർക്ക് കഴിയും എന്നതാണ് നിയമ ഭേതഗതിയുടെ പ്രത്യകത .കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥൻ സംശയം തോന്നിയാൽ വാറണ്ട് ഇല്ലാതെ തന്നെ വാഹനങ്ങൾ കെട്ടിടങ്ങൾ തുടങ്ങി എവിടെവേണമെങ്കിലും പരിശോധന നടത്താം എന്നത് ഭേദഗതിയുടെ മറ്റൊരു കൂട്ടിച്ചേർക്കലാണ് .

കൊച്ചി | വന്യജീവി ശല്യം മൂലം പൊരുതി മുട്ടിയ സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാ അവക്ഷങ്ങൾ പോലും കാണിക്കുന്ന നിയമ ഭേദഗതിയുടെ കരട് ബില്ല് സംസ്ഥാന സർക്കാർ പൂര്ത്തിറക്കി . കേരളാ വന നിയമ ഭേദഗതി 2024 ബില്ല് നിയസഭയി അവതരിപ്പിച്ചു നിയമമാക്കാനാണ് സംസഥാന സർക്കാർ പുതിയ ബില്ല് ഗസറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ളത് . വനം വകുപ്പിലെ ഏറ്റവും താഴെ തസ്തികയിലുള്ള ഒരു ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്ക് യാതൊരു തെളിവുകളും ഇല്ലാതെ .സംശയം തോന്നിയാൽ എവിടെവച്ചും പൗരനേ കസ്റ്റഡിയിൽ എടുത്ത് തടങ്കലിൽ പാർപ്പിക്കാൻ കഴിയും വിധമാണ് പുതിയ നിയമ ഭേദഗതി .
മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാക്ഷികളില്ലാതെ വനത്തിനുള്ളിൽ വച്ച് ആളുകളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നത് . പുതിയ ഭേദഗതി വരുന്നതോടെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ ഒരു ബീറ്റ് ഫോറസ്ററ് ഓഫീസർക്ക് കഴിയും എന്നതാണ് നിയമ ഭേതഗതിയുടെ പ്രത്യകത .കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥൻ സംശയം തോന്നിയാൽ വാറണ്ട് ഇല്ലാതെ തന്നെ വാഹനങ്ങൾ കെട്ടിടങ്ങൾ തുടങ്ങി എവിടെവേണമെങ്കിലും പരിശോധന നടത്താം എന്നത് ഭേദഗതിയുടെ മറ്റൊരു കൂട്ടിച്ചേർക്കലാണ് .

പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ മാത്രമല്ല കേരളത്തില്‍ എവിടെയും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കി ആരെ വേണമെങ്കിലും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കോടതിയെ അറിയിക്കാതെ എത്ര നാള്‍ വേണമെങ്കിലും ആരെയും കസ്റ്റഡിയില്‍ വയ്ക്കാനും വനംവകുപ്പിന് അധികാരം നല്‍കുന്ന വന നിയമഭേദഗതി നിര്‍ദ്ദേശം . കേരള വനനിയമം 63-ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിയമഭേദഗതി .(“63. Power to arrest without warrant.-(1) Any Forest Officer not below the rank of a Beat
Forest Officer or any Police Officer may, without orders from a Magistrate or without a warrant, arrest
and detain any person reasonably suspected of having been indulged in any forest offence, unless he is
satisfied that such person will appear and answer any charge which may be preferred against him.
(2) Any Forest Officer, not below the rank of a Section Forest Officer may, without an
order or without a warrant from a Magistrate, arrest and detain any person who obstructs him or any
other Forest Officer or officer subordinate to him while in execution of discharge of his duties or
who has escaped from his lawful custody, if the situation so warrants.
(3) Any person arrested under any provisions of this Act shall be informed, as soon as
may be, of the grounds of arrest and shall without delay be produced before the officer-in-charge of the
nearest forest station or police station, as the case may be, or before the investigating officer and such
officer shall thereupon act according to law.
(4) All arrests under this Act shall be made in accordance with the procedure laid
down in the Bharatiya Nagarik Suraksha Sanhita, 2023 (Central Act 46 of 2023).”)

ഒരു പൗരനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ കര്‍ശന മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ളെയും ഭേദഗതി നിര്‍ദ്ദേശത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്.നിയമം പ്രാബല്യത്തിൽ വന്നാൽ പൗരാവകാശ ലംഘനമായി മാറും .മന്ത്രിസഭയുടെ അംഗീകാരത്തിനെത്തുന്ന ബില്ലുകളുടെ നിയമവശം നിയമ സെക്രട്ടറി ആദ്യമെ തന്നെ പരിശോധിച്ചിരിക്കണം എന്നുള്ളപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ പുതിയ വനനിയമത്തില്‍ എങ്ങനെ ഇടംപിടിച്ചു എന്ന കാര്യത്തില്‍ ഗൗരവമേറിയ അന്വേഷണം ആവശ്യമാണ്.

കേരളാ വനനിയത്തിലെ പ്രധാന ഭേതഗതികൾ

1. വനത്തിൽ അതിക്രമിച്ചു കടന്നാൽ 5000 രൂപയിൽ നിന്ന് 25000 രൂപ വരെ പിഴ ചുമത്തും.
2. വന അതിർത്തി രേഖപ്പെടുത്തിയിരിക്കുന്ന ഒരു കല്ല് ഇളക്കിയാൽ കേസ് എടുക്കും.
3. വനാതിർത്തിയിലോ, വനത്തിൻറ്റെ ഭാഗമായ പുഴയിലോ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ കേസ്.
4. പുഴകളിലും തോടുകളിലും മീൻ പിടിക്കാൻ പ്രവേശിക്കുന്നതും, പിടിക്കുന്നതും കുറ്റകരം.
5. മുൻപ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് കേസെടുക്കാൻ അധികാരം ഉണ്ടായിരുന്നത് , ഇനിമുതൽ ബീറ്റ് ഫോറസ്റ്റർ മുതലുള്ളവർക്ക് പൗരന്മാരെ അറസ്റ്റ് ചെയ്യാം.
6. തെളിവുകളും സാക്ഷികളും ഇല്ലാതെ ഇനിമുതൽ ഏതൊരു വ്യക്തിയേയോ, വാഹനമോ, വീടോ, സ്ഥലമോ വാറൻറ്റ് ഇല്ലാതെ പരിശോധിക്കാം.

സുപ്രീംകോടതി വിധിക്കെതിരായ വകുപ്പുകള്‍ ചേര്‍ത്ത് സമാനമായ ഒരു സംസ്ഥാന വനനിയമഭേദഗതി ബില്‍ 2019-ല്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ നിയമ ഭേദഗതിയിലെ പല നിര്‍ദ്ദേശങ്ങളും അതികിരാതവും പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതും സുപ്രീംകോടതി വിധിക്കുമെതിരാണെന്നും വലിയ ജനകീയ പ്രക്ഷോഭം ഉയരുമെന്നും മനസ്സിലായതോടെ ആ ബില്‍ 2019-ല്‍ നിയമസഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. 30-ലക്ഷത്തിലധികം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവരാണ്. കൂടിയ ജനസാന്ദ്രതയുള്ള കേരളത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വനഭൂമി ഉള്ളത്. കേരളത്തിലെ വനാതിര്‍ത്തി ദൂരം 16846 കിലോമീറ്ററാണ്. 2023-ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 430 പഞ്ചായത്തുകള്‍ വനാതിര്‍ത്തി പങ്കിടുന്നു. ഏകദേശം 1.3 കോടി ജനങ്ങള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നു. ദേശീയ തലത്തില്‍ വനാവരണം 24.6% ആണെങ്കില്‍ കേരളത്തില്‍ അത് 54.7% ആണ്.
റിസര്‍വ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ വന്യജീവി ആക്രമണം വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്നു. 2020-21 ല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 114 പേരായിരുന്നു. പരിക്കേറ്റവര്‍ 758. കന്നുകാലികളെ കൊന്നത് 514. വിളനഷ്ടം 6580. വര്‍ഷാവര്‍ഷം വന്യജീവി ആക്രമണങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു. വന്യജീവികള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളും കര്‍ഷകരും വന്യജീവികളെ നിരന്തരം ആക്രമിക്കുകയാണെന്നും വനം വ്യാപകമായി കയ്യേറുകയാണെന്ന തെറ്റായ കാര്യം സംസ്ഥാന വനം വകുപ്പിലെ ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു.
1958-59 കാലഘട്ടത്തില്‍ കേരളത്തിലെ വനവിസ്തൃതി 9014.67 ച.കി.മീ. ആയിരുന്നെങ്കില്‍ 2020-21 ല്‍ അത് 11524.91 ച.കി.മീ. ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷന്റെ പ്രസിദ്ധീകരണമായ ‘ട്രംപറ്റില്‍’ 1993 – 2017 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ ആനകളുടെ എണ്ണം 17.2% വര്‍ദ്ധിച്ചപ്പോള്‍ കേരളത്തിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനവര്‍ദ്ധനവ്. 63%. മറ്റ് വന്യജീവികളുടെ കാര്യത്തിലും കേരളത്തില്‍ വന്‍വര്‍ദ്ധനവാണ്. കേരളീയര്‍ വന്യജീവികളെ സംരക്ഷിക്കുന്നു എന്നതാണ് സത്യം.
മനുഷ്യര്‍ വന്യജീവികളെ വേട്ടയാടുകയല്ല വന്യജീവികള്‍ മനുഷ്യരെ അവരുടെ ജനവാസ കേന്ദ്രങ്ങളിലെത്തി നിരന്തരം കൊലപ്പെടുത്തുന്ന സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന ഒരു കേസില്‍ പോലും മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തെത്തിയില്ല. കുറ്റകരമായ ക്രിമിനല്‍ ഉത്തരവാദിത്വ ലംഘനമാണിതെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
വനത്തില്‍ കഴിയേണ്ട വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലെത്തി മനുഷ്യരെ കൊല്ലുകയോ കൃഷിനാശം വരുത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം അതാത് പ്രദേശങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. മേല്‍വിധിയുടെ അടിസ്ഥാനത്തില്‍ നാളിതുവരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥരെ പോലും സര്‍ക്കാര്‍ ശിക്ഷിച്ചില്ല. വന്യജീവികള്‍ മനുഷ്യരെ കൊല്ലുന്ന വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ ജനങ്ങള്‍ വനംവകുപ്പിന്റെ അനാസ്ഥയ്ക്കും നിസ്സംഗതയ്ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആലുവ – മൂന്നാര്‍ ദേശീയ പാത വികസന വിഷയത്തില്‍ പോലും കേരള ഹൈക്കോടതി സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേരളത്തിലെ വനവിസ്തൃതിയും വനാതിര്‍ത്തികളും പരിഗണിച്ച് വന്യജീവി സംഘര്‍ഷത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിലവിലെ 7000-ല്‍ താഴെയുള്ള വനം വകുപ്പ് ജീവനക്കാരിലെ 4000-ല്‍ താഴെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജീവനക്കാര്‍ പോരാ എന്ന കണ്ടെത്തലില്‍ വനമേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് പോലീസിന് സമാനമായി വനം-പോലീസ് വിഭാഗം പുതുതായി രൂപീകരിച്ച് എല്ലാ വനാതിര്‍ത്തി പോലീസ് സ്റ്റേഷനുകളിലും നിയമിക്കണമെന്നും വന്യജീവി ആക്രമണം നേരിടാന്‍ സംസ്ഥാന വനനിയമം ഭേദഗതി ചെയ്ത് വനം പോലീസിന് ആവശ്യമായ അധികാരങ്ങള്‍ നല്‍കണമെന്നും ആവശ്യമുയരുമ്പോഴാണ്
സംസ്ഥാന സർക്കാർ കടകവിരുദ്ധമായ പിള്ളയുമായി രംഗത്തുവന്നിട്ടുള്ളത് .
.

ബില്ലിന് പിന്നിൽ സർക്കാരിന് ഗൂഢ ലക്‌ഷ്യം

വിദേശത്തുനിന്നും ലഭിക്കുന്ന ഗർഭം ഫണ്ട് ലഭിക്കുന്നതിനായി വിദേശ ശ്കതികളുടെ നിർദേശപ്രകാരം സർക്കാർ നടത്തുന്ന നിമത്തിന്റെ ഒളിച്ചുകടത്തലാണ് പുതിയ നിയമം ഭേദഗതി .
കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ അവരുടെ കൃഷിയിടങ്ങളില്‍ നിന്നും കുടിയിറക്കി വന്യജീവികള്‍ക്കായി വനവസ്തൃതി വര്‍ദ്ധിപ്പിക്കുക എന്നാ താണ് നിയമഭേദഗതിയിലുടെ സർക്കാർ ലക്ഷ്യമിടുന്നത് .വന്യജീവി ആക്രമണ ഭയം വളര്‍ത്തി വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ നിന്നും എങ്ങനെയും കര്‍ഷകരെ കുടിയിറക്കുക എന്നതാണ് സർക്കാർ പദ്ധതി വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങള്‍ പണം കൊടുത്തു വാങ്ങി വനം വകുപ്പിന് കൈമാറുന്ന ചില സംഘടനകള്‍ വനമേഖലകളില്‍ രംഗത്തെത്തിയിട്ടുണ്ട് .ജനവാസമേഖലകളിൽ പോലും വനം വകുപ്പ് സർക്കാരും വനവിജ്ഞാപനം ഇറക്കി വിദേശ ഫണ്ട് കൈപറ്റുന്നതിനെതിരെ പ്രതിക്ഷേധം ഉയരുന്നതിനിടയിലാണ് മറ്റു കീറാത്ത നിയമത്തിന്റെ കരട് ഇപ്പോൾ പുലർത്തുവന്നിട്ടുള്ളത് .

You might also like

-