മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ പേരില്ല; വിമർശനവുമായി എം എം മണി
പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി. തന്നെ അവഗണിച്ചുവെന്നും എം എം മണി പറഞ്ഞു. വനം മന്ത്രിയുടെ മുഖത്ത് നോക്കിയാണ് എം എം മണിയുടെ വിമർശനം. മന്ത്രി പറഞ്ഞാലൊന്നും ഉദ്യോഗസ്ഥർ കേൾക്കില്ലെന്നും മണി പറഞ്ഞു.
മൂന്നാർ: മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എം എം മണിയുടെ വിമർശനം. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി. തന്നെ അവഗണിച്ചുവെന്നും എം എം മണി പറഞ്ഞു. വനം മന്ത്രിയുടെ മുഖത്ത് നോക്കിയാണ് എം എം മണിയുടെ വിമർശനം. മന്ത്രി പറഞ്ഞാലൊന്നും ഉദ്യോഗസ്ഥർ കേൾക്കില്ലെന്നും മണി പറഞ്ഞു.
അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസ് പോലും വെക്കാതിരുന്നത്. മര്യാദ എങ്കിൽ മര്യാദ അല്ലെങ്കിൽ നാട്ടുകാർ മര്യാദകേട് കാണിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ നോക്കി എം എം മണി പറഞ്ഞു.
താൻ മന്ത്രിയായിരുന്ന ആളാണ്. ഇപ്പോഴും എംഎൽഎയാണ്. തന്റെ മണ്ഡലം ഉൾപ്പെടുന്ന ശാന്തംപാറ പഞ്ചായത്തിലാണ് അരികൊമ്പന്റ അക്രമം ഏറ്റവും അധികം ഉള്ളത്. അത് ഉദ്യോഗസ്ഥർ മറക്കരുത്. തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എംഎം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു.