നാളെ ഹർത്താൽ ഇല്ലാ? നിയമവിരുദ്ധമെന്ന് ഡി ജി പി

ഹർത്താൽ ഒഴുവാക്കാൻ സംഘടനകൾ ആലോചിക്കുന്നത് ഹർത്താലിനോട് സഹകരിക്കേണ്ടതില്ലന്നു സി പി എം കോൺഗ്രസ്സും മറ്റു പാര്ട്ടികള് തിരുമാനിച്ചിട്ടുണ്ട്

0

തിരുവനന്തപുരം: നാളെ ഹർത്താൽ ഉണ്ടാകാനിടയില്ല ഹര്ത്താല് മായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലപാട് വ്യ്കതമാക്കിയ സാഹചര്യത്തിലാണ് വേണ്ടത്ര പിന് ബലമിയില്ലാത്തതിനാൽ ഹർത്താൽ
ഹർത്താൽ ഒഴുവാക്കാൻ സംഘടനകൾ ആലോചിക്കുന്നത് ഹർത്താലിനോട് സഹകരിക്കേണ്ടതില്ലന്നു സി പി എം കോൺഗ്രസ്സും മറ്റു പാര്ട്ടികള് തിരുമാനിച്ചിട്ടുണ്ട്

“ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുൻപ് നോട്ടിസ് നൽകണം. നാളത്തെ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുള്ള സംഘടനകൾ നോട്ടിസ് നൽകാത്തതിനാൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഹർത്താലിൽ നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ–സംസ്ഥാന നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.നാളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനു തടസം ഉണ്ടായാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും നേതാക്കൾ ഉത്തരവാദികളായിരിക്കും. സമാധാനപരമായി റാലി നടത്തുന്നതിനു തടസമില്ലെന്നു ചോദ്യത്തിനു മറുപടിയായി ഡിജിപി പറഞ്ഞു.”

 

അതേസമയം ചില സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. അതിനാൽ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. പ്രതിഷേധ റാലി നടത്തുന്നതിൽ നിയമപരമായി തടസമില്ല.ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ബഹ്റ പറഞ്ഞുഇതുസംബന്ധിച്ച സംഘടനകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. ഇതിനാവശ്യമായ മുൻകരുതൽ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും ബെഹ്‌റ വ്യക്തമാക്കി

നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റു ചെയ്യും. മുൻകരുതൽ അറസ്റ്റുകളും ഉണ്ടാകും. ഹർത്താലിനു മുന്നോടിയായി പൊലീസ് വിന്യാസം പൂർത്തിയായതായും ഡിജിപി പറഞ്ഞു. എന്നാല്‍ ഹര്‍ത്താലില്‍നിന്നു പിന്മാറില്ലെന്ന് സംയുക്തസമിതി അറിയിച്ചു. എസ്ഡിപിഐ, വെൽഫെയർ പാർട്ടി, ബിഎസ്പി തുടങ്ങി മുപ്പതിലധികം സംഘടനകൾ ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

You might also like

-