പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയം
രാജിവെക്കില്ലാ! അവസാന പന്ത് വരെ നിന്ന് പോരാടാനാണ് താൽപ്പര്യം ഒരിക്കലും രാജിവെക്കില്ലാ " ഇമ്രാൻ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
ഇസ്ലാമാബാദ് | പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസേരയിൽ തുടരണോ വേണ്ടയോ എന്ന് ഇന്നറിയാം. പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. പല തവണ വിവിധ കാരണങ്ങൾ പറഞ്ഞ് മാറ്റിവെക്കപ്പെട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.അവിശ്വാസ പ്രമേയത്തിലെ ചർച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സർക്കാറിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാറിന്റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇമ്രാന്റെ ന്യൂനപക്ഷ സർക്കാർ ഇന്ന് നിലം പൊത്തും
“രാജിവെക്കില്ലാ! അവസാന പന്ത് വരെ നിന്ന് പോരാടാനാണ് താൽപ്പര്യം ഒരിക്കലും രാജിവെക്കില്ലാ ” ഇമ്രാൻ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. മുഖം രക്ഷിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ പഴിചാരി. എന്നാൽ ഇതിലൊന്നും വീഴാത്ത പ്രതിപക്ഷം ഇമ്രാൻ രാജി ആവശ്യപ്പെട്ട് നിലയുറപ്പിച്ചിരിക്കുകാണ്. പാകിസ്താന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം ഇമ്രാൻ ഖാനാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇതിനിടെ പാകിസ്താനിൽ സ്ഥിതി സങ്കീർണമാകുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും അധികാരം ഒഴിയില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. രാജ്യത്തെ എല്ലാ പൗരന്മാരും ഇന്ന് തെരുവുകളിൽ വന്ന് നിൽക്കണമെന്ന് ഇമ്രാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പ്രധാനമന്ത്രി കസേരയിൽ നിന്നും ഓഫീസിൽ നിന്നും അടിച്ചിറക്കുന്നത് എല്ലാവർക്കും കാണാൻ സാധിക്കുമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെയെല്ലാം താൻ നേരിടുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.