സത്യവാങ്മൂലം നൽകിയില്ല ,ദേശീയപാത 85 വികസനം വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക് .സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകി കോടതി .

"സത്യവാങ്മൂലം സമർപ്പിക്കുന്നുണ്ടോ ? " എന്ന് ചോദിച്ചു . സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വീണ്ടും എ ജി പറഞ്ഞതോടെ ഹൈ കോടതി ഡിവിഷൻ ബെഞ്ച് ക്ഷുപിതരായി എന്തുകൊണ്ടാണ് സത്യവാങമൂലം സമർപ്പിക്കാത്തതെന്നും കോടതിയുടെ വിലയേറിയ സമയം കളയുകയാണോ ?

കൊച്ചി |ദേശിയ പാത 85 ന്റെ വികസനം തടഞ്ഞ കോടതി നടപടിയിൽ വീണ്ടും സത്യവാങ്മൂലം നൽകാതെ ബി ജെ പി പരിസ്ഥിതി സെല്ലുമായി ഒത്തുകളിച്ചു സംസ്ഥാന സർക്കാർ . ബിജെപി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറി എം എൻ ജയചന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലെ വിധിക്കെതിരെ ദേശിയ പാത അതോറിറ്റി സമർപ്പിച്ച പുനഃ പരിശോധന ഹർജിയിലാണ് സർക്കാർ വീണ്ടും സത്യവാങമൂലം നൽകാതെ ഹർജിക്കാരനൊപ്പം ചേർന്ന് ഒത്തുകളിനടത്തിയത് .

കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജൻഡർ സംസഥാന സർക്കാരിനുവേണ്ടി ഹാജരായ എ ജി യോട് “സത്യവാങ്മൂലം സമർപ്പിക്കുന്നുണ്ടോ ? ” എന്ന് ചോദിച്ചു . സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വീണ്ടും എ ജി പറഞ്ഞതോടെ ഹൈ കോടതി ഡിവിഷൻ ബെഞ്ച് ക്ഷുപിതരായി എന്തുകൊണ്ടാണ് സത്യവാങമൂലം സമർപ്പിക്കാത്തതെന്നും കോടതിയുടെ വിലയേറിയ സമയം കളയുകയാണോ ? നിങ്ങളെന്നും അടുത്ത അവധിക്കുള്ളിൽ സത്യവാങമൂലം സമർപ്പിക്കണമെന്ന് ഇനി സമയം ആനുവദിക്കാനാകില്ലന്നും കയർത്ത് കോടതി 5 മിനിറ്റുകൊണ്ട് കൊണ്ട് നടപടികൾ അവസാനിപ്പിച്ചു ജഡ്ജിമാർ കോടതി മുറി വിട്ടു .

കഴിഞ്ഞദിവസം കേസ് കോടതി പരിഗണിച്ചപ്പോൾ റോഡ് വനമല്ലന്നു എ ജി വാക്കാൽ പറഞ്ഞപ്പോൾ അത് സത്യവാങമൂലമായി എഴുതി നല്കാൻ ആവശ്യപ്പെടുകയായിരുന്നു . കോടതിനിശ്ചയിച്ച അവധി വരുന്നതുവരെ കാത്തു നിൽക്കാതെ എപ്പോൾ വേണമെങ്കിലും സത്യവാങമൂലം സമർപ്പിച്ചലും അനുകൂല വിധി നൽകാമെന്ന് റോഡ് നിർമ്മാണത്തിലെ തടസ്സം നീക്കമെന്നും കോടതി അറിയിച്ചിരുന്നു എന്നാൽ കോടതി അനുവദിച്ച അവധി ദിവസംപോലും സത്യവാങമൂലം നല്കാത്തതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായ ഭാക്ഷയിൽ വിമർശിച്ചത് .

റിവ്യു ഹർജി നൽകിയ ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ എഴുനേറ്റു സംസാരിക്കാൻ ശ്രമിച്ചെങ്കിലും കേസിൽ മറ്റാരെയും കേൾക്കാതെ സംസഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു .കേസ് അടുത്ത ചൊവ്വഴിച്ച
വീണ്ടും പരിഗണിക്കും .

സംസഥാന സർക്കാർ അനുകൂലമായ സത്യവാങ്മൂലം സമർപ്പിച്ചില്ലങ്കിൽ ദേശീയപാത 85 ൽ നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ പ്രദേശത്തെ നിർമ്മാണം ഉപേഷിച്ച് മറ്റിടങ്ങളിൽ റോഡ് നിർമ്മാണം പൂർത്തിയാക്കി നിർമ്മാണ ജോലികൾ അവസാനിപ്പിക്കാൻ ദേശീയപാത അതോറിറ്റിയും ശ്രമം നടത്തുന്നതായാണ് അറിയാൻ കഴിയുന്നത് . കഴിഞ്ഞ രണ്ടുമാസത്തിലധികമായി റോഡ് നിർമ്മാണം തടയപ്പെട്ടതുവഴി ദേശീയപാത അതോറിറ്റിക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് . ബിജെപി പരിസ്ഥിതി സെൽ സെക്രട്ടറി വനം വകുപ്പുമായി ഒത്തുകളിച്ചു നൽകിയ പൊതുതാല്പര്യ ഹർജിയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശം വനം എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങമൂലം സമർപ്പിച്ചതിനെത്തുടർന്നാണ് റോഡ് നിർമ്മാണം തടസ്സപ്പെട്ടത് . സംസ്ഥാന സർക്കാരിന്റെ പക്കൽ ഈ പ്രദേശം വന അല്ല എന്ന തെളിയിക്കുന്ന നിരവധി രേഖകൾകൾ ഉണ്ടായിരുന്നിട്ടും ഹർജിക്കാരന്റെ ആവശ്യത്തോട് യോജിച്ചു . റോഡ് നിർമ്മാണം തടയണമെന്ന ഉദ്ദേശത്തോടും കൂടി സംസ്ഥാന സർക്കാർ തെറ്റായി സത്യവാങമൂലം സമർപ്പിക്കുകയായിരുന്നു .ഇതിനെതിരെ ദേശീയപാത അതോറിട്ടിനൽകിയ റിവ്യൂ ഹർജിയിലാണ് തെളിവുകൾ ഏറെയുണ്ടായിരിന്നിട്ടും സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാതെ ഹർജിക്കാരനുമായി ഒത്തുകളിച്ചുകൊണ്ടിരിക്കുന്നത് .

ഇടുക്കിജില്ലയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡ് നിർമ്മാണം തടയപ്പെടുന്നത്തോടെ തമിഴ്‌നാട്ടിലേക്ക് ഇതുവഴിയുള്ള ചരക്ക് നീക്കം പൂർണ്ണമായി തടയപ്പെടുകയും ടൂറിസം മേഖലയുടെ വളർച്ച മന്ദിഭവിക്കുകയും ചെയ്യും . ജില്ലയിലെ വികസനം കോടതിയെ ഉപയോഗിച്ച് തടസ്സപ്പെടുത്തി ആസൂത്രിത വനവവൽക്കരണവും കുടിയിറക്കും സംസ്ഥാന സർക്കാർ ലക്ഷ്യവക്കുന്നതു കൊണ്ടാണ് .ജില്ലക്കെതിരെ തുടർച്ചയായിഉണ്ടാകുന്ന വികസനവിരുദ്ധ നടപടികളെന്നും ആരോപണം ഉയർന്നിട്ടുണ്ട് .

You might also like

-