ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ
ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള കൊടും ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു എഫ്എടിഎഫിന്റെ നിർദ്ദേശം. എന്നാൽ ഇതിൽ പാകിസ്താൻ പരാജയപ്പെട്ടു. ഇതോടെയാണ് ഗ്രേലിസ്റ്റിൽ തന്നെ പാകിസ്താനെ ഉൾപ്പെടുത്തുന്നത് തുടരാൻ സംഘടന തീരുമാനിച്ചത്.
ജനീവ :പാകിസ്താന് എഫ്.എ.ടി.എഫ് പ്ലീനറി യോഗത്തില്‍ തിരിച്ചടി. ആഗോള മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് പ്ലീനറി യോഗം വിലയിരുത്തി. എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്താന്‍ തുടരുമെന്നും യോഗം അറിയിച്ചു.ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള കൊടും ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു എഫ്എടിഎഫിന്റെ നിർദ്ദേശം. എന്നാൽ ഇതിൽ പാകിസ്താൻ പരാജയപ്പെട്ടു. ഇതോടെയാണ് ഗ്രേലിസ്റ്റിൽ തന്നെ പാകിസ്താനെ ഉൾപ്പെടുത്തുന്നത് തുടരാൻ സംഘടന തീരുമാനിച്ചത്.
യു. എന്‍ ആഗോള കുറ്റവാളികളായി പ്രഖ്യാപിച്ചവരുടെ മേല്‍ പാകിസ്താന്‍ അന്വേഷണവും വിചാരണയും നടത്താത്തത്തില്‍ എഫ്.എ.ടി.എഫ് ആശങ്ക അറിയിച്ചു. പാകിസ്താനിലെ സാഹചര്യങ്ങള്‍ അഴിമതിക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുമെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പ്രതികരിച്ചു.
കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും രക്ഷപെടാൻ 27 കർമ്മ പദ്ധതികൾ പൂർത്തിയാക്കണമെന്നായിരുന്നു പാകിസ്താന് നൽകിയിരുന്ന നിർദ്ദേശം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള ഭീകരർക്കെതിരെ നടപടി സ്വീകരിക്കണം എന്നത്. എന്നാൽ ഈ നിർദ്ദേശം മാത്രം പാകിസ്താൻ നടപ്പാക്കിയിട്ടില്ല. ഭീകരർക്ക് ചൂട്ടുപിടിക്കുന്ന രാജ്യമാണ് പാകിസ്താൻ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം ഭീകരർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർകുസ് പ്ലേയെർ താക്കീത് നൽകിയിട്ടുണ്ട്. ജെയ് ഷെ മുഹമ്മദ് തലവൻ മസൂദ് അസഹർ, ലഷ്‌കർ ഇ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഭീകരൻ സാക്കിഉർ റഹ്മാൻ ലക്വി എന്നിവരാണ് ആഗോള ഭീകരരുടെ പട്ടികയിലുള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി, ഭീകര പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം എന്നിവ തടയുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടെന്നും ഗ്രേലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനായി പാകിസ്താൻ ശ്രമിച്ചാൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്ലേയെർ പറഞ്ഞു.(ഭീകരപ്രവർത്തനത്തിന് പണമെത്തുന്നത് തടയാനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് പാരീസ് ആസ്ഥാനമായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.
ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഗ്രേലിസ്റ്റിൽ നിന്നും നീക്കേണ്ടതില്ലെന്ന് എഫ്എടിഎഫ് നിലപാട് സ്വീകരിച്ചത്.