നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക്,തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി
നവംബര്‍ 26നുള്ള ഏഴോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എട്ടോളം ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു
തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന ‘നിവാർ’ ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത
ചെന്നൈ :നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തമിഴ്നാട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. വ്യാഴാഴ്ച രാവില ഏഴ് മണി വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ചെന്നൈയിലെ എല്ലാ റോഡുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ അടച്ചിട്ടു.നവംബര്‍ 26നുള്ള ഏഴോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എട്ടോളം ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിവിധ സെന്ററുകളില്‍ നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു
ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട് റെയില്‍വെ പോലീസിന്റെ രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യലിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.