കേരളം, കേരളം…അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല, നിരാശാജനകം

കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി| അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. തുടര്‍ന്ന് പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു.

കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 40,000കോടി രൂപ ഇതിനായി നീക്കിവെച്ചു. ആഗോള ബയോ ഫാര്‍മ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10,000 കോടി രൂപ വകയിരുത്തി. സുസ്ഥിര സാമ്പത്തിക വളര്‍ച്ച, ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുടെ വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ മൂന്ന് കര്‍ത്തവ്യങ്ങള്‍ക്കാണ് ഊന്നലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

കർഷകർക്കായി എഐ പ്രഖ്യാപനം
കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, മൾട്ടി ലിം​ഗ്വൽ അ​ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്
കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും
നികുതി നിയമങ്ങള്‍ ലഘൂകരിക്കും
ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല

കായിക മേഖലയിൽ വൻ മാറ്റങ്ങള്‍
കായിക മേഖലയിൽ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ
സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു
വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല
വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.പരിശോധക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം
വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ
5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും
പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും
5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.
മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്

പുതിയ ആദായ നികുതി നിയമം ഉടന്‍ ; ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും, നികുതി നിയമങ്ങള്‍ ലഘൂകരിക്കും
വനിതകളുടെ സംരംഭങ്ങള്‍ക്ക് ധനസഹായം, സ്ത്രീ ശാക്തീകരണത്തിന് ഷീ മാര്‍ട്ടുകള്‍
നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, കശുവണ്ടി, കൊക്കോ കൃഷിയും പ്രോത്സാഹിപ്പിക്കും
ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്ക് മലയോര തീവണ്ടി
ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തിന് മൂന്ന് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

You might also like

-