സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങള്‍ക്കായി കോറോണ പ്രതിരോധത്തിന് 6000 കോടി വീണ്ടും ; കേരളത്തിന് 1276 കോടി

നഗര മേഖലയിൽ 18 ലക്ഷത്തോളം വീടുകളുടെ നിർമ്മാണത്തിന് സഹായകമാകുന്ന തരത്തിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ പണം അനുവദിച്ചിരിക്കുന്നത്. നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയെന്നും 39.7 ലക്ഷം പേർക്ക് തുക വിതരണം ചെയ്‌തെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

0

ഡൽഹി: സാമ്പത്തിക ഉത്തേജനത്തിനായി കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ആവാസ് യോജനയിൽ 18,000 കോടി രൂപയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകാൻ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗാർ യോജനയ്ക്ക് 10,000 കോടി രൂപയും ഉൾപ്പെടെയാണ് പ്രഖ്യാപിച്ചത്. കൊറോണ വാക്‌സിൻ ഗവേഷണത്തിന് 900 കോടി രൂപയും അനുവദിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തിന് ഉണർവേകാൻ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.

ആരോഗ്യ മേഖലയെയും മറ്റ് 26 സെക്ടറുകളും ഉൾപ്പെടുത്തി ക്രെഡിറ്റ് ഗ്യാരന്റി സപ്പോർട്ട് സ്‌കീമും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദ്ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും നാലു വർഷം തിരിച്ചടവ് കാലാവധിയുമായിരിക്കും. 50 കോടി രൂപ മുതൽ 500 കോടി രൂപ വരെയായിരിക്കും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31 വരെയായിരിക്കും ആനുകൂല്യം ലഭിക്കുക. നഗര മേഖലയിൽ 18 ലക്ഷത്തോളം വീടുകളുടെ നിർമ്മാണത്തിന് സഹായകമാകുന്ന തരത്തിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ പണം അനുവദിച്ചിരിക്കുന്നത്. നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയെന്നും 39.7 ലക്ഷം പേർക്ക് തുക വിതരണം ചെയ്‌തെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

വാക്‌സിൻ ഗവേഷണത്തിനായി ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിനാണ് 900 കോടി രൂപ അനുവദിച്ചത്. വാക്‌സിൻ വില, വിതരണം എന്നിവയ്ക്ക് പ്രത്യേകം തുക പിന്നീട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ എക്‌സിം ബാങ്കിന് 3000 കോടി രൂപയും നൽകും. ഇന്ത്യൻ ഡെവലപ്‌മെന്റ് ആൻഡ് ഇക്കണോമിക് ആസിസ്റ്റന്റ് സ്‌കീം അനുസരിച്ചാണ് തുക നൽകുക. കർഷകർക്ക് വളത്തിനായി സബ്‌സിഡി നൽകാൻ 65,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രെക്ചർ ഫണ്ടിലേക്ക് 6000 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപവും പുതിയ പ്രഖ്യാപനങ്ങളിലുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേഗം നൽകാൻ ഇത് സഹായകമാകും. വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ ഉപകരണങ്ങൾക്കും ഹരിത ഊർജ പദ്ധതികൾക്കുമായി 10,200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബജറ്റ് വിഹിതത്തിന് പുറമെയാണിത്. മൂലധന ചെലവുകൾക്കായി 3,621 കോടി രൂപ പലിശ രഹിത വായ്പയും അനുവദിച്ചിട്ടുണ്ട്.

 

You might also like

-