കോവിടിന്റെ മറവിൽ അതിരുവിട്ട സ്വകാര്യാവത്കരണം , 500 ഖനികള്‍ ലേലത്തിന് വയ്ക്കും

അമ്പത് കല്‍ക്കരി പാടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നല്‍കും. ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. മുന്‍ പരിചയം വേണമെന്നത് യോഗ്യത മാനദണ്ഡമില്ല. കല്‍ക്കരി നീക്കത്തിന് 50,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു

0

ഡൽഹി :പ്രതിസന്ധിയിലായ മേഖലകളില്‍ പുതിയ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം മോദി സര്‍ക്കാറിന്റെ വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കോവിഡ് പാക്കേജ്,സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കല്‍ക്കരി ഖനന മേഖല, ഊര്‍ജ്ജ വിതരണം, ആറ്റോമിക ഗവേഷണം, ബഹിരാകാശ പര്യടനം തുടങ്ങി നിരവധി മേഖലകളാണ് മന്ത്രി സ്വകാര്യ കുത്തകകൾക്ക് പങ്കുവെക്കുന്ന കാര്യം പ്രഖ്യപിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നയപരമായ മാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടം. എട്ട് മേഖലകള്‍ക്കാണ് നാലംഘട്ടത്തില്‍ പ്രധാന്യം നല്‍കുന്നത്.

വളര്‍ച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്. നിക്ഷേപ സൗഹൃദമാക്കാനായി നയലഘൂകരണം നടത്തും. കല്‍ക്കരി, ധാതു, ഖനനം, പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം, വ്യോമയാനം, ആണവോര്‍ജ മേഖലകള്‍ക്ക് സഹായം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് നാലാംഘട്ടത്തിലുള്ളത്.
കല്‍ക്കരി മേഖലയില്‍ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. കല്‍ക്കരി ഖനനം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് കീഴിലെന്ന നിലപാട് തിരുത്തും. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കും. അമ്പത് കല്‍ക്കരി പാടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നല്‍കും. ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. മുന്‍ പരിചയം വേണമെന്നത് യോഗ്യത മാനദണ്ഡമില്ല. കല്‍ക്കരി നീക്കത്തിന് 50,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.ധാതു ഖനനവും സ്വാക്യവത്കരിക്കും. 500 ഖനികള്‍ ലേലത്തിന് വയ്ക്കും. അലുമിനിയം, കല്‍ക്കരി മേഖലയില്‍ സംയുക്ത ഖനനം നടത്താം. ഒരേ കമ്പനിക്ക് തന്നെ ധാതു ഉത്പാദനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാം.

ആയുധ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49ല്‍ നിന്ന് ഉയര്‍ത്തി 71 ശതമാനമാക്കി. ആഭ്യന്തര വിണിയില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രത്യേത ബജറ്റ് വിഹിതം.ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികില്‍സയില്‍ ഉപയോഗപ്പെടുത്തുന്ന മെഡിക്കല്‍ ഐസോടോപ്പുകള്‍ വികസിപ്പിക്കാന്‍ സ്വകാര്യ സംരംഭകര്‍ക്ക് പങ്കാളിത്തം നല്‍കാനുള്ള തീരുമാനം ചികില്‍സാ രംഗത്ത് ചെലവ് കുറക്കാന്‍ സഹായിക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആറ്റോമിക ഗവേഷണ രംഗത്ത് നടക്കുന്ന ഇത്തരം നീക്കങ്ങള്‍ വ്യവസായിക താല്‍പര്യമുള്ള സ്വകാര്യ മേഖലയിലേക്കു മാറുന്നതിലൂടെ ചികില്‍സ കൂടുതല്‍ ചിലവേറിയതായി മാറുകയാണ് സംഭവിക്കുക. പാര്‍ലമെന്റില്‍ നിയമം നിര്‍മ്മിക്കാതെ അസാധ്യമായ നയപരമായ മാറ്റങ്ങളാണ് കേവലമായ ഭരണപരിഷ്‌കാര സംരംഭങ്ങളായി നിര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആറ്റോമിക ഗവേഷണ രംഗത്ത് നടക്കുന്ന ഇത്തരം നീക്കങ്ങള്‍ വ്യവസായിക താല്‍പര്യമുള്ള സ്വകാര്യ മേഖലയിലേക്കു മാറുന്നതിലൂടെ ചികില്‍സ കൂടുതല്‍ ചിലവേറിയതായി മാറുകയാണ് സംഭവിക്കുക. പാര്‍ലമെന്റില്‍ നിയമം നിര്‍മ്മിക്കാതെ അസാധ്യമായ നയപരമായ മാറ്റങ്ങളാണ് കേവലമായ ഭരണപരിഷ്‌കാര സംരംഭങ്ങളായി നിര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വായ്പകള്‍ക്കു ശേഷം മധ്യവര്‍ഗ സമൂഹത്തിന് സഹായകരമായേക്കുന്ന പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം, വ്യോമഗതാഗതം പോലുള്ള മേഖലകളില്‍ ഇതുവരെ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും ആശ്വാസ നടപടികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പോലും മറുപടി പറയാന്‍ കേന്ദ്ര മന്ത്രി തയാറായില്ല. മറുഭാഗത്ത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പാര്‍ലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും അംഗീകാരം ലഭിക്കാത്തതു മൂലം തടസ്സപ്പെട്ടു കിടന്ന മോദി സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ അജണ്ടകളാണ് ഭരണപരമായ പരിഷ്‌കരണത്തിന്റെ മറവില്‍ നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ടു വെച്ചത്.

You might also like

-