പ്ര തികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിര ജയ്സിങ്;സോണിഗാന്ധിയെപോലെ ക്ഷമിക്കണം അഭിഭാഷകയോട് കയർത്തു നിർഭയയുടെ അമ്മ
‘"നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്
ഡൽഹി ∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. രാജീവ് ഗാന്ധിയെ കൊലചെയ്ത പ്രതികളോടെ സോണിയ ഗാന്ധി ശമിച്ചതുപോലെ മകളെ കൊലചെയ്തവരോട് അമ്മയും ക്ഷമിക്കണമെന്നു മുതിർന്ന സുപ്രിം കോടതി അഭിഭാഷകഇന്ദിര ജയ്സിങ് രംഗത്തു ഇതിനെതിരെ കടുത്ത ഭാഷയിലാണു നിർഭയയുടെ അമ്മ മറുപടി പറഞ്ഞത്. നിർഭയ കേസിൽ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാൻ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണു പുതിയ വിവാദം.
‘”നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്’– ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി 22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തിൽ നിരാശ പ്രകടിപ്പിച്ചുള്ള നിർഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്.
‘ആരാണ് ഇന്ദിര ജയ്സിങ്? ഇത്തരമൊരു നിര്‍ദേശം പറയാൻ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവർ ഉള്ളതിനാലാണു പീഡനത്തിന് ഇരയായവർക്കു നീതി കിട്ടാത്തത്. പ്രതികൾക്കു വധശിക്ഷ ലഭിക്കണമെന്ന് രാജ്യം മുഴുവൻ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയിൽ പല തവണയായി ഇന്ദിര ജയ്സിങ്ങിനെ കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും തന്റെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ഇന്നവർ പ്രതികൾക്കു വേണ്ടി സംസാരിക്കുന്നു. പീഡകരെ പിന്തുണച്ചാണ് ഇത്തരക്കാർ ജീവിതമാർഗം കണ്ടെത്തുന്നത്.’– നിർഭയയുടെ അമ്മ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രതികളിലൊരാളായ മുകേഷ് കുമാറിന്റെ (32) ദയാഹർജി ഇന്നലെ ആഭ്യന്തര വകുപ്പിൽനിന്നു ലഭിച്ചതിനു പിന്നാലെതന്നെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമാണു ഫെബ്രുവരി ഒന്ന് എന്ന പുതിയ തീയതി നിശ്ചയിച്ചത്. കേസിലെ മറ്റു മൂന്നു പ്രതികളായ വിനയ് ശർമ (26), പവൻ ഗുപ്ത (25), അക്ഷയ്കുമാർ സിങ് (31) എന്നിവർ ദയാഹർജി നൽകിയാൽ തീയതി വീണ്ടും മാറാം. ശിക്ഷ പരമാവധി വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പലപ്പോഴായി ദയാഹർജി നൽകാനുള്ള സാധ്യതയുണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.