നിപ കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
കോട്ടയം: നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന് രോഗബാധിതരായെത്തുന്നവരെ നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് എല്ലാ ആശുപത്രികള്‍ക്കും നിർദ്ദേശം നല്‍കി. നിപ രോഗലക്ഷണങ്ങളോടെ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് നിർദ്ദേശം.
മഴക്കാലമായതിനാൽ മലയോരമേഖലയിൽ ഇപ്പോൾ പനി കൂടുതലാണ്. കഴിഞ്ഞ ഒരു മാസം ജില്ലയിൽ അയ്യായിരത്തോളം പേർക്കാണ് പനി ബാധിച്ചത്. ജലജന്യരോഗങ്ങൾ തടയുന്നതിനാവശ്യമായ നടപടികളും ശക്തമാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.