മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ
രോഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു
മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇന്നലെയാണ് ഇയാൾ നിപ രോഗലക്ഷണങ്ങളോടെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിയത്. അടുത്തിടെ ഇയാൾ ഗോവ സന്ദർശിച്ചിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.