കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

0

കാസർകോട്| കരിന്തളം കോളേജിൽ വ്യാജ പ്രവർത്തിപരിചയ രേഖാ ചമച്ച് ജോലി നേടിയ കേസിൽ കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിദ്യയ്ക്ക് നോട്ടീസ് നൽകിയത്. കരിന്തളം കോളേജ് പ്രിൻസിപ്പൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ ഇതേ വ്യാജ രേഖയുമായി വിദ്യയെത്തി. പ്രിൻസിപ്പളിന് സംശയം തോന്നിയതോടെയാണ് അന്വേഷണം നടന്നതും വിദ്യ തങ്ങളുടെ കോളേജിൽ ജോലി ചെയ്തിട്ടില്ലെന്ന് മഹാരാജാസ് കോളേജ് വ്യക്തമാക്കിയതും. പിന്നാലെ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ വിദ്യയെ കോഴിക്കോട്ടെ എസ് എഫ് ഐ നേതാവിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കരിന്തളം കോളേജിൽ സമർപ്പിച്ച അതേ വ്യാജ സർട്ടിഫിക്കറ്റ് തന്നെയാണ് അട്ടപ്പടിയിലും നൽകിയതെന്നും പിടിക്കെപ്പെടുമെന്ന് ഉറപ്പായപ്പോൾ രേഖകൾ നശിച്ചുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ താൻ നിരപരാധിയാണെന്നാണ് വിദ്യ കോടതിയിൽ വാദിച്ചത്.

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾ വച്ചാണ് 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കെ വിദ്യക്ക് ജാമ്യം ലഭിച്ചത്..

You might also like

-