17 കാരിക്ക് ലൈംഗിക പീഡനം; ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെ പോക്സോ കേസ്

പശ്ചിമ ബംഗാള്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ നടപടി എടുത്തത്.

0

പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പശ്ചിമ ബംഗാള്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ നടപടി എടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണനോട് 24 മണിക്കൂറിനുള്ളില്‍ നിലഞ്ജനെതിരെ നടപടി എടുക്കാനും പോക്സോ വകുപ്പ് പ്രകാരം പൊലീസിനോട് ഇയാളെ അറസ്റ്റ് ചെയ്യാനും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടും അവഗണിക്കപ്പെട്ടുവെന്നും പരാതിയുണ്ട്.

ഏപ്രില്‍ 26 നാണ് സംഭവം. ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്ന പരാതി പറയാന്‍ ഫല്‍തയിലെ നിലഞ്ജന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ സ്ഥാനാര്‍ഥി ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. മൊഴിയും രേഖപ്പെടുത്തി കഴിഞ്ഞു. പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

You might also like

-