നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഇന്ന് വിധിയെഴുത്ത്‌

വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്

നിലമ്പൂർ|നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം.നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ. ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകൾ. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്.

316 പ്രിസൈഡിങ് ഓഫീസർസും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന ബാധിത ബൂത്തുകളും മണ്ഡലത്തിൽ ഉണ്ട്. പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.

You might also like

-