ഇനി ഗ്രീൻ മൂന്നാർ ബ്ലൂ മൂന്നാർ ,ഉടനെത്തും 12 വർഷത്തിനുശേഷം വീണ്ടും സഹ്യന്റെ മാറിൽ നിലവസന്തം കാത്തിരിക്കുക പൂക്കളുമായി 12 വർഷത്തിനുശേഷം

വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്‍കിയ മൂന്ന് സ്ഥാനക്കാരുടെ പിന്‍തലമുറക്കാര്‍. മന്നാടിയാർ ,മന്ത്രിയാർ പെരിയതനം മണിയകരർ,ദണ്ഡകാരൻ നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ മലദൈവങ്ങൾക്ക് പൂജ നടത്തുകയാണ് കോവിലൂര്‍ ജനത

0

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പോകുന്ന നീലക്കുറിഞ്ഞി (സ്ട്രോബിലാന്തസ് കുന്തിയേന)  . വട്ടവടയിൽ പൂവിടാനാരംഭിച്ചു .ഇടുക്കിജില്ലയിലെ ദേവികുളം താലൂക്കിൽ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ ആനമുടി ചോല, ഇരവികുളം നാഷണൽ പാർക്ക് ,പാമ്പാടുംചോല ,മന്നൻ ചോല നീലക്കുറിഞ്ഞി സ്വഞ്ചുറി എന്നിവിടങ്ങളിലാണ് നന്നായി വളരുന്നത് .

പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.2018 മെയ് മാസങ്ങളിൽ നീലക്കുറിഞ്ഞിയുടെ വരവ് അറിയിച്ചിരിക്കുകയാണ്.

മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ആയിരകണക്കിന് ഏക്കർ സ്ഥലത്തു പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്‌. തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.
ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത്‌ വ്യാപകമായി പൂത്തു നിൽക്കുന്നത്‌ ആരെയും ആകർഷിക്കുന്ന കാഴ്ചയാണ്. അപ്പോൾ മുന്നാറിലെ പച്ചപ്പണിഞ്ഞ കുന്നുകൾ മലമുകളിലെ നീല കടലായി മാറും .ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. 

നീലക്കുറിഞ്ഞി പൂക്കുന്നത്‌ വട്ടവട ചിലന്തിയാർ അഞ്ചുനാട് എന്നിവിടങ്ങളിലെ ആദിവാസി സമൂഹം അശുഭകരമാണെന്നാണ് വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപിക്കുന്നു. .നീലക്കുറിഞ്ഞിയെ നെഞ്ചോട് ചേര്‍ക്കുന്ന വലിയൊരു വിഭാഗമുണ്ട് ഇടുക്കി ജില്ലയിലെ വട്ടവടയിൽ. കുറിഞ്ഞിക്കാലത്തിനായി പൂജകളും പ്രാർഥനകളുമായി കാത്തിരിക്കുകയാണ് .വട്ടവട കോവിലൂരില്‍ ,പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്‍കിയ അഞ്ച്സ്ഥാനക്കാരുടെ പിന്‍തലമുറക്കാര്‍. മന്നാടിയാർ ,മന്ത്രിയാർ പെരിയതനം മണിയകരർ,ദണ്ഡകാരൻ നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ മലദൈവങ്ങൾക്ക് പൂജ നടത്തുകയാണ് . നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടരുന്നവരാണ് ആചാരാനുഷ്ടാനങ്ങള്‍ ഇന്നും മുറതെറ്റാതെ പാലിക്കുന്നവരാണ്. അത്തരം ആചാരങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട നീലക്കുറിഞ്ഞി പുഷ്പ്പിക്കുന്നതിനു വേണ്ടിയുള്ള പൂജകളും നേർച്ചകാഴ്ചകളും

ഇവിടെയുള്ളവരുടെ വിശ്വാസമനുസരിച്ച് ദൈവത്തിന്‍റെ ഭക്ഷണമാണ് നീലക്കുറിഞ്ഞിയുടെ വിത്തുകൾ. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ കോവിലൂര്‍ ജനത വലിയ പൂജകളാണ് നടത്തുന്നത്. ഗ്രാമ അധികാരികളുടെ നേതൃത്വത്തിലാണ് പൂജകളും മറ്റും നടത്തുന്നത്.ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ അടിസ്ഥാനത്തിലാണ്.

12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്‌ 1838-ലാണ് കണ്ടുപിടിച്ചത്‌. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ്‌ കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നു നിശ്ചയിച്ചത്‌. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരിൽ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്‌.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ്‌ കാന്തല്ലൂരിൽ കാണുന്നത്‌. കാലാവസ്ഥയിലെ വ്യത്യാസമാണ്‌ ഇതിന്‌ കാരണം.

കേരളത്തെയും തമിഴ്‌നാടിനേയും സംബന്ധിച്ച്‌ കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഒരുദിവസം 3500-നു മേൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്‌.കേരള വനം വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത്‌ കണ്ട്‌ ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട്‌ പോയ പല സംഭവവും 1994-ലെ സീസണിൽ ഉണ്ടായിരുന്നു. 2006-ൽ, കുറിഞ്ഞി ചെടി പറിക്കുന്നത്‌ ശിക്ഷാർഹമാക്കി.

You might also like

-