താലിബാനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടാന്‍ ബൈഡന് തന്റേടമില്ലെന്ന് നിക്കിഹേലി

ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ അമേരിക്കാ ക്രെഡിന്‍ഷ്യല്‍ കമ്മിറ്റി അംഗമായിട്ടുപോലും ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല എന്നും നിക്കി പറഞ്ഞു

0

വാഷിംഗ്ടണ്‍ ഡി.സി.: യുനൈറ്റഡ് നാഷ്ന്‍സ് ജനറല്‍ അസംബ്ലി സെപ്റ്റംബര്‍ 25ന് കൂടാതിരിക്കെ, അഫ്ഗാനിസ്ഥാനില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് യു.എസ്. അസംബ്ലിയില്‍ ആവശ്യപ്പെടുന്നതിന് ഇതുവരെ തന്റേടം കാണിക്കാത്ത പ്രസിഡന്റ് ബൈഡനെ രൂക്ഷമായി വിമര്‍ശിച്ച് യുനൈറ്റഡ് നാഷന്‍സ് മുന്‍ അംബാസിഡര്‍ നിക്കി ഹെയ്‌ലി.ബൈഡന്‍ ഭരണത്തില്‍ അമേരിക്കായുടെ ഇന്നത്തെ സ്ഥിതി കൂടുതല്‍ ദയനീയവും, പരിതാപകരവുമാണെന്ന് നിക്കി പറഞ്ഞു. ഈ ആഴ്ചയില്‍ നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനും, പ്രസംഗിക്കുന്നതിനും അവസരം നല്‍കണമെന്നാവശ്യപ്പെട്ടു താലിബാന്‍ സര്‍ക്കാര്‍ യുനൈറ്റഡ് നാഷന്‍സിന് കത്തയച്ചിരുന്നു.

ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ അമേരിക്കാ ക്രെഡിന്‍ഷ്യല്‍ കമ്മിറ്റി അംഗമായിട്ടുപോലും ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല എന്നും നിക്കി പറഞ്ഞു.മനുഷ്യാവകാശങ്ങളെകുറിച്ചു യു.എന്നില്‍ പ്രസംഗിക്കാനൊരുങ്ങുന്ന ബൈഡന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെടുകയും, സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്ഥാനം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് പറയാന്‍ എന്തുകൊണ്ടു ബൈഡന്‍ തയ്യാറാകുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കുന്നതും, നിരപരാധികളെ നിരത്തില്‍ ഇട്ടു ക്രൂരമായി വധിക്കുന്നതും എങ്ങനെ അമേരിക്കക്ക് കണ്ടുനില്‍ക്കാനാകും നിക്കി ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റിനോട് താലിബാനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കാ അഡ്വക്കസി ഗ്രൂപ്പിനൊടൊപ്പം ചേര്‍ന്ന ഒപ്പുശേഖരണം നടത്തുമെന്നും ഹേലി പറഞ്ഞു.

You might also like

-