നിര്‍ഭയക്കേസിലെ വധശിക്ഷ വെവ്വെറേ നടപ്പാക്കണം ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.

ദയാഹര്‍ജികള്‍ തള്ളപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

0

ഡൽഹി :നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വെറേ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ച് ഉച്ചയ്‍ക്ക് രണ്ടരയ്‍ക്കാണ് വിധി പറയുക. കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്.

ദയാഹര്‍ജികള്‍ തള്ളപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽച്ചട്ടം പ്രകാരം ഒരേകേസിൽ ശിക്ഷിക്കപെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാൻ കഴിയുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോടതി ഇന്ന് വ്യക്തത വരുത്തും.

You might also like

-