റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിൽ?

ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്

ഡൽഹി | അമേരിക്കയിൽനിന്നു ഇന്ത്യയിൽ എത്തിച്ച തഹാവൂർ റാണയെ എൻ ഐ എ ചോദ്യം ചെയ്യുന്നത് തുടരുന്നു , റാണക്ക് ആരൊക്കെ സഹായം ചെയ്തു എന്നതാണ് ചോദിച്ചറിയുന്നത് , ഭീകര പ്രവർത്തങ്ങൾക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട് .26/11 ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ റാണയുടെ പങ്ക്, ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായുള്ള ബന്ധം, പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായുള്ള ബന്ധം എന്നിവയിൽ മൂന്ന് പ്രധാന മേഖലകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വിവരം .ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്.റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ദില്ലിയിലെത്തിച്ചതായും വിവരമുണ്ട് . അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണ്ണായ ചുവടെന്ന് എസ് ജയശങ്കർ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയന്നാണ് എൻഐഎ നൽകുന്ന വിവരം.
അതേസമയം മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂ‍ർ റാണയുടെ മുൻ പ്രതികരണം പുറത്തുവിട്ട് യു എസ്. മുബൈ ഭീകരാക്രമണത്തിന് പിന്നാലെ തൻ്റെ ബാല്യകാല സുഹ്യത്തായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോട് തഹാവൂർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ യു എസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാർ അത് അർഹിക്കുന്നുണ്ടെന്നായിരുന്നു തഹാവൂർ അന്ന് പറഞ്ഞതെന്നാണ് യു എസ് പറയുന്നത്. ഭീകരമാക്രമണം നടത്തിയവരെ പാകിസ്താനിലെ ഏറ്റവും ഉയർന്ന ധീരതയ്ക്കുള്ള പുരസ്കാരമായ നിഷാൻ ഇ ഹൈ​ദർ നൽകി ആദരിക്കണമെന്നും തഹാവൂർ പറഞ്ഞതായി യു എസ് അറിയിച്ചു.

You might also like

-