രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പുതിയ ബലാത്സംഗ പരാതി
നിലവിൽ ഒരു ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നിതിനിടെയാണ് അടുത്ത പരാതി കെപിസിസിയ്ക്ക് ലഭിച്ചത്. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്
തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പരാതി എത്തിയിരിക്കുന്നത്. നിലവിൽ ഒരു ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നിതിനിടെയാണ് അടുത്ത പരാതി കെപിസിസിയ്ക്ക് ലഭിച്ചത്. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. ഒപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.കെപിസിസിക്ക് പരാതി അയച്ചതിന് പിന്നാലെ പെൺകുട്ടി മാധ്യമ സ്ഥാപനങ്ങൾക്കും പരാതി കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് രാഹുലിൽ നിന്ന് നേരിട്ട പീഡനത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. രാഹുലിൻ്റെ കൂട്ടാളിയായ ഫെനി നൈനാൻ ബലാത്സംഗത്തിന് കൂട്ടു നിന്നതായും കത്തിൽ പരാമർശമുണ്ട്
മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.
രാഹുലിനെതിരെ ഗുരുതര പരാതിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉച്ചയോടെ എത്തിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരിയാണ് ഇ മെയിൽ വഴി സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല. രാഹുൽ യൂത്ത് കോൺ സംസ്ഥാന പ്രസിഡന്‍റായതോടെ കുടുംബം സമ്മതിച്ചു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തി. രാഹുലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ നഗരത്തിൽ നിന്ന് ദൂരെയുളള സ്ഥലത്തേക്ക് കൊണ്ടുപോയി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിവാഹം കഴിച്ചാൽ അത് രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് രാഹുല്‍ പിന്മാറിയെന്നും പരാതിയിലുണ്ട്. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് കാണിച്ചാണ് ഇ മെയിൽ. ക്രൈംബ്രാഞ്ചും തന്നിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. മേൽവിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. ഇക്കാര്യം യുവതിക്ക് ഇ മെയിലിലൂടെ അറിയിച്ചു.