ചെറു വിമാനങ്ങളുടെ യാത്ര നേവല്‍ ബേസില്‍ നിന്ന്

. 18 വർഷങ്ങൾക്ക് ശേഷമാണ് നേവി ആസ്ഥാനം മറ്റു വിമാനങ്ങൾക്കായി തുറക്കുന്നത്.

0

കൊച്ചി :കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു. നാവികസേന വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചു. 70 സീറ്റുള്ള ചെറു വിമാനങ്ങളാണ് പ്രവര്‍ത്തനം തുടങ്ങിയത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 26 വരെ അടച്ചിട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി.ബംഗളൂരുവിൽ നിന്നാണ് 72 യാത്രക്കാരുമായി ആദ്യ വിമാനം എത്തിയത്. മധുര, കോയമ്പത്തൂർ എന്നി നഗരങ്ങൾ കേന്ദ്രീകരിച്ചും സർവിസ് ഉണ്ടാകും. എയർ ഇന്ത്യയുടെ അലൈൻസ് എയർ എന്ന ചെറു വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിദേശത്തുനിന്ന് കൊച്ചിയിലേക്ക് വരാൻ കഴിയാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് സർവീസ് ആശ്വാസമായി.

ഇന്ന് 8ഉം നാളെ 4ഉം സർവീസുകളാണ് എയർ ഇന്ത്യക്കുള്ളത്. സ്വകാര്യ കമ്പനിയായ ഇൻഡിഗോ ഇന്ന് പരീക്ഷണ പറക്കൽ നടത്തി നാളെ മുതൽ സർവീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് നേവി ആസ്ഥാനം മറ്റു വിമാനങ്ങൾക്കായി തുറക്കുന്നത്.

You might also like

-