നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ എട്ട് മണിയോടെ ആകും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുക

0

ഇടുക്കി| ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാഞ്ഞിരവേലി മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാളുകളായി പ്രദേശത്ത് ചുറ്റി തിരിഞ്ഞിരുന്ന കൊമ്പനാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ എട്ട് മണിയോടെ ആകും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുക. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനയാക്രമണം അതിരൂക്ഷമായി നിലനിന്നിരുന്ന പ്രദേശം കൂടിയാണ് കാഞ്ഞിരവേലി.

കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ  നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ്(70) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൂവ വിളവെടുപ്പിനിടെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടര മണിയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേർന്ന കൃഷിയിടത്തിൽ അപ്രതീക്ഷിതമായി കാട്ടാനയെത്തിയപ്പോൾ ഇന്ദിരയ്ക്ക് ഓടി മാറാൻ കഴിഞ്ഞില്ല

ഇതോടെയാണ് കാട്ടാന ഇന്ദിരയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടാന ശല്യത്തിനെതിരെ നാട്ടുകാർ സ്ഥിരമായി പ്രതിഷേധിക്കാറുള്ള പ്രദേശം കൂടിയാണിത്.

You might also like

-