നെന്മാറ ഇരട്ട കൊലപാതകം പിന്നിൽ ദുര്‍മന്ത്രവാദം .മാതാപിതാക്കൾ നഷ്‌ടമായ രണ്ടുപെൺകുട്ടികൾ ഇനി തനിച്ച്
കഴിഞ്ഞ മാസം 29 ന് ഇയാൾക്കെതിരെ എസ് ഐക്ക് പരാതി കൊടുത്തിരുന്നു. നാട്ടുകാരും പരാതിപ്പെട്ടിരുന്നു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. ഭീഷണിപ്പെടുത്തുന്നുണ്ടോ, എന്തെങ്കിലും ആംഗ്യം കാണിക്കുന്നുണ്ടോ എന്നൊക്കെയാണ് പരാതിയുമായി പോയപ്പോൾ ഞങ്ങളോട് ചോദിച്ചത്. അയാൾ ആരോടും മിണ്ടാതിരിക്കുന്നയാളാണ്. മിണ്ടാതിരുന്ന് എല്ലാം മനസിൽ കണക്കുകൂട്ടിയാണ് ചെയ്തത്
പാലക്കാട് | നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസി. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നൽകിയ മൊഴി. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും സജിതയുടെ കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.
കൊലയാളി മാതാപിതാക്കളുടെ ജീവനെടുത്തതോടെ തീർത്തും അനാദരായിരിക്കുകയാണ് സജിയുടെ കുടുബം ആദ്യം സജിയുടെ ഭാര്യയെ കൊലപ്പെടുത്തിയ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴാണ് സജിയേയും മാതാവിനെയും കൊലപ്പെടുത്തിയത് .എപ്പോൾ ഈ കുടുംബത്തിൽ അവശേഷിക്കുന്നത് .സുധാകരന്റെ രണ്ടു പെണ്മക്കളായ അഖിലയും അതുല്യയും മാത്രമാണ് .ഉറ്റവർ എല്ലാവരും നഷ്‌ടമായ ഇവർ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഏതു ചെയ്യണമെന്ന് അറിയാതെ
“എന്തിനാണ് ഇങ്ങനെയുള്ളവരെ വളർത്തുന്നത്. അമ്മയും അച്ഛനും പോയി. ഞങ്ങളിനി എവിടെയാ ഇരിക്കുക. എവിടെയാ പോകുക. ഞങ്ങക്കിനി ആരാ ഉള്ളത്. കഴിഞ്ഞ മാസം 29 ന് ഇയാൾക്കെതിരെ എസ് ഐക്ക് പരാതി കൊടുത്തിരുന്നു. നാട്ടുകാരും പരാതിപ്പെട്ടിരുന്നു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. ഭീഷണിപ്പെടുത്തുന്നുണ്ടോ, എന്തെങ്കിലും ആംഗ്യം കാണിക്കുന്നുണ്ടോ എന്നൊക്കെയാണ് പരാതിയുമായി പോയപ്പോൾ ഞങ്ങളോട് ചോദിച്ചത്. അയാൾ ആരോടും മിണ്ടാതിരിക്കുന്നയാളാണ്. മിണ്ടാതിരുന്ന് എല്ലാം മനസിൽ കണക്കുകൂട്ടിയാണ് ചെയ്തത്. അങ്ങനെയുള്ളയാൾ ഭീഷണിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഞങ്ങളെന്താ പറയണ്ടേ? അവിടെ ആ വീട്ടിൽ താമസിക്കാൻ അച്ഛമ്മക്ക് പേടിയുണ്ടായിരുന്നു. അച്ഛൻ ലോറി ഡ്രൈവറാണ്. ഞായറാഴ്ച വന്ന് തിങ്കളാഴ്ച പോകും. അച്ഛന് പേടിയുണ്ടോ എന്ന് ഞാൻ ചോദിച്ചതാ. ഇല്ല മോളേ എന്നാ അച്ഛൻ പറഞ്ഞത്. എന്തിനാ എല്ലാവരെയും കൊന്നതെന്ന് ഞങ്ങൾക്കറിയില്ലെന്നും കുട്ടികൾ പറയുന്നു.
പൊലീസ് സംവിധാനത്തിന്റെ പൂർണ്ണപരാജയമാണ് നെന്മാറ ഇരട്ടക്കൊലയിലേക്ക് നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് നെൻമാറ പഞ്ചായത്തിൽ പ്രവേശിച്ച ചെന്താമര, കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിടുകയായിരുന്നു പൊലീസ്. പൊലീസിൽ വിശ്വാസമില്ലെന്ന് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടേയും മക്കളായ അഖിലയും അതുല്യയും പറയുന്നു. ആദ്യം അമ്മയെ കൊന്നു. ഇപ്പോൾ അച്ഛനെയും അച്ഛമ്മയെയും വകവരുത്തി. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കൊലവിളി നടത്തിയതിനെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. നേരത്തെ നൽകിയ പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ അച്ഛൻ സുധാകരനും മുത്തശ്ശിയും ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും മക്കൾ പറഞ്ഞു.