രാജ്യത്തു 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്
ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്
ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്. പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്‍റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തത് കാരണം തകരാറിലായത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെന്‍റിലേറ്ററിന്‍റെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാന സർക്കാരുകളോട് നീതി ആയോഗ് ആവശ്യപ്പെടും. വെന്‍റിലേറ്ററിന്‍റെ തകരാർ പരിഹരിക്കാൻ ആവശ്യമായ പാർട്സുകളുടെ പട്ടിക തയാറാക്കും.വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 50,000 പുതിയ വെന്‍റിലേറ്ററുകൾ അടിയന്തരമായി കൈമാറണമെന്ന് നിർമാണ കമ്പനികളോട് കേന്ദ്ര സർക്കാർ നിര്‍ദേശിച്ചിരുന്നു.