നെടുങ്കണ്ടം കസ്റ്റഡി മരണം:എസ്.പിയെ മാറ്റണമെന്നത് ജില്ലാഘടകത്തിന്റെ ആവശ്യമെന്ന് കാനം
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് ജില്ലാപോലീസ് മേധാവിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാഘടകം രംഗത്തെത്തിയത്. എസ്.പി കെ.ബി വേണുഗോപാലിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടു.
നെടുങ്കണ്ടം :കസ്റ്റഡി മരണത്തില്‍ സി.പി.ഐയില്‍ ഭിന്നത. മരണത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ജില്ലാ പൊലീസ് മേധാവിയെ മാറ്റിനിര്‍ത്തണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് അങ്ങനെ അഭിപ്രായമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് ജില്ലാപോലീസ് മേധാവിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാഘടകം രംഗത്തെത്തിയത്. എസ്.പി കെ.ബി വേണുഗോപാലിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതിന് വിരുദ്ധ നിലപാടാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്. ജില്ലാ പൊലീസ് മേധാവിയെ മാറ്റുകയെന്നത് ഇടുക്കി ജില്ലാ ഘടകത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കാനം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്. കസ്റ്റഡി മരണം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനിടെയാണ് സര്‍ക്കാരിനെ എതിര്‍ത്തും അനുകൂലിച്ചും സി.പി.ഐയില്‍ നിന്നുതന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.