നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡിമരണം പോസ്റ്റുമോർട്ടം അട്ടിമറിച്ചു

. രാജകുമാരന്റെ മരണം പോലീസിന്റെ ക്രൂരമർദ്ധനം മൂലമാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്പറഞ്ഞു . കസ്റ്റഡിയിരിക്കെ പോലീസ് നടത്തിയ മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചത്

0

തിരുവനന്തപുരം: നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണകേസില്‍ പൊലീസിനെതിരെ കുറ്റാരോപണവുമായി ജുഡീഷ്യല്‍ കമ്മീഷന്‍ . രാജകുമാരന്റെ മരണം പോലീസിന്റെ ക്രൂരമർദ്ധനം മൂലമാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്പറഞ്ഞു . കസ്റ്റഡിയിരിക്കെ പോലീസ് നടത്തിയ മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചത്. മരണത്തിനു ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം അട്ടിമറിച്ചു. നിയമങ്ങളും കോടതികളും പൊലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട്
2019 ജൂണ് 12നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. തട്ടിപ്പുകേസിൽ പിടികൂടിയ രാജ്‌കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ മരണം ഉറപ്പായപ്പോൾ , മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ചാണ് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം.

ബന്ധുക്കലും നാട്ടുകാരും പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റും ചെയ്തു. എന്നാൽ മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്.ഇതോടൊപ്പം സി ബി ഐ അന്വേഷണവയും പുരോഗമിക്കുകയാണ് .

You might also like

-