എൻ സി പി യുടെ ആശങ്ക മുന്നണിയിൽ ചർച്ച ചെയ്തു പരിഹരിക്കും കാനം രാജേന്ദ്രന്‍

എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയത് വലിയ രീതിയില്‍ ഗുണം ചെയ്‌തെന്നും കാനം രാജേന്ദ്രൻ പറഞ്ഞു .

0

തിരുവനന്തപുരം :എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയത് വലിയ രീതിയില്‍ ഗുണം ചെയ്‌തെന്നും കാനം രാജേന്ദ്രൻ പറഞ്ഞു . നിയസഭ തെരെഞ്ഞെടുപ്പിൽ ഘടകക്ഷികൾക്കുള്ള സീറ്റുകൾ സംബന്ധിച്ച് യാതൊരുദ്ധാരണയും എൽ ഡി എഫ് ൽ ഉണ്ടായിട്ടില്ല സീറ്റു ധാരണയുണ്ടാകും മുൻപ് സീറ്റിന്റെ പേരിൽ കലഹം ഉണ്ടാക്കുന്നത് ശരിയല്ല .

നിയമസഭാ സീറ്റിനെ ചൊല്ലി എന്‍സിപി അടക്കമുള്ള പാര്‍ട്ടികളില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കാനം രാജേന്ദ്രന്‍. യുഡിഎഫ് വിട്ട് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍ എത്തിയത് ഗുണം ചെയ്തതായും അദ്ദേഹം വിലയിരുത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് മികച്ച നേട്ടം ഉണ്ടാകുമെന്നു കാനം രാജേന്ദ്രന്‍പറഞ്ഞു

You might also like

-