നായ്ക്കട്ടി സ്ഫോടനം സാമ്പത്തിക ഇടപാടോ ? വഴിവിട്ട സൗഹൃതമോ ?

ബെന്നിക്ക് അംലയുമായി വഴിവിട്ട സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ അടുപ്പത്തിൽ എന്തെങ്കിലും വിള്ളൽ വീണതാണോ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

0

കല്പറ്റ : നാസറിന്‍റെ അടുത്ത സുഹൃത്തായിരുന്ന ബെന്നിക്ക് അംലയുമായി വഴിവിട്ട സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. നാസറിന്‍റെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നയാളായിരുന്നു ബെന്നി. എന്നാൽ നാസറില്ലാത്ത സമയത്ത് അവിടെയെത്തി, ഇങ്ങനെയൊരു ആത്മഹത്യപ്ലാൻ ചെയ്യാൻ എന്താണ് കാരണം? ഇന്ന് ഉച്ചയ്ക്ക് വയനാട് നൂൽപ്പുഴ നായ്ക്കട്ടിയിൽ നാടിനെ നടുക്കിയ സംഭവത്തിൽ ദുരൂഹത ബാക്കിയാണ്. ശരീരത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് എളവന നാസറിന്‍റെ വീട്ടിലെത്തിയ അയൽവാസി ബെന്നി(45) അവിടെവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. വീട്ടിലുണ്ടായിരുന്ന നാസറിന്‍റെ ഭാര്യ അംലയും(36) ബെന്നിക്കൊപ്പം ചിന്നിച്ചിതറി. നാസർ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.നടന്നത് നാസറിന്‍റെ അടുത്ത സുഹൃത്തായിരുന്ന ബെന്നിക്ക് അംലയുമായി വഴിവിട്ട സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ അടുപ്പത്തിൽ എന്തെങ്കിലും വിള്ളൽ വീണതാണോ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

ഫർണീച്ചർ കട നടത്തുന്ന ബെന്നിയും അംലയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ ബെന്നി ഇങ്ങനെയൊരു കൃത്യം ചെയ്യേണ്ട ഒരു കാര്യവും തന്‍റെ അറിവിലില്ലായെന്നാണ് നാസർ പൊലീസിനോട് പറഞ്ഞത്. വളരെക്കാലമായി ബെന്നിക്ക് തന്‍റെ വീടുമായി നല്ല അടുപ്പമാണുള്ളതെന്നും നാസർ പറയുന്നു.

തിരുവല്ലയിലും തൃശൂരിലും പ്രണയാർഭ്യത്ഥന നിരസിച്ച യുവതികളെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ഇതിനെ കൂട്ടിവായിക്കുന്നുണ്ട്. അംലയുമായി ബെന്നിയ്ക്ക് മറ്റെതെങ്കിലുംതരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഈ ബന്ധത്തിൽനിന്ന് അംല പിൻമാറിയതിന്‍റെ വൈരാഗ്യത്തിൽ ബെന്നി ഇത്തരമൊരു സാഹസത്തിന് മുതിർന്നതാകാമെന്ന സാധ്യതയാണ് ഇക്കാര്യത്തിൽ പൊലീസ് പരിശോധിക്കുന്നത്. നാസറും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയം നോക്കി ഒരുവരും ചേർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലും ബെന്നിയുടെയും നാസറിന്‍റെയും വീടുകളിൽ നടത്തുന്ന വിശദ പരിശോധനകളിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

നാസറും മക്കളും ഇല്ലാത്ത സമയത്താണ് സ്ഫോടക വസ്തുക്കളുമായി ബെന്നി വീട്ടിലെത്തി പൊട്ടിച്ചിതറിയത്. നാസർ പള്ളിയിലും മക്കൾ അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീടുകളിലും പോയതായിരുന്നു. അംലയോട് ചേർന്ന് നിന്നാണ് സ്ഫോടനമുണ്ടായത്. ഇരുവരുടെയും മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. വീടിന്‍റെ ഹാൾ, സിറ്റൌട്ട് എന്നിവിടങ്ങളിൽ കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കളുമായാണ് ബെന്നി, നാസറിന്‍റെ വീട്ടിലെത്തിയത്. എന്തുതരം സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമെ വ്യക്താകുകയുള്ളു. സ്ഫോടനശബ്ദം കേട്ട് അടുത്തുള്ള പള്ളിയിലുണ്ടായിരുന്ന നാസർ ഉൾപ്പടെയുള്ളവർ ഓടിയെത്തിയപ്പോഴാണ് ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കണ്ടത്.

You might also like

-