പനാമ കേസ്സ് നവാസ് ഷെരീഫിന് തടവ്   മകൾ മാറിയം ഷെരീഫിന് എ‍ഴുവര്‍ഷo

നവാസ് ശരീഫിനെതിരായ നാലു അഴിമതി കേസുകളില്‍ ഒന്നിന്‍റെ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്.

0

പാനമ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട അഫന്‍ഫീല്‍ഡ് അഴിമതിക്കേസിൽ പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവ് ശിക്ഷ നവാസ് ഷെരീഫിന് പത്തുവർഷവും മകൾ മാറിയം ഷെരീഫിന് എ‍ഴുവര്‍ഷവുമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ നവാസ് 8 മില്ല്യണ്‍ പൗണ്ടും മറിയം 2 മില്യണ്‍ പൗണ്ടും പി‍ഴയായി ഒടുക്കാനും പാക് കോടതി വിധിച്ചു.

നവാസ് ശരീഫിനെതിരായ നാലു അഴിമതി കേസുകളില്‍ ഒന്നിന്‍റെ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. അവന്‍ഫീല്‍ഡ‍് അപ്പാര്‍ട്ട്മെന്‍റ് സംബന്ധിച്ച കേസില്‍ ഇസ്‍ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് വിധി പറഞ്ഞത്. 2017 ല്‍ പാനമ കേസുമായി ബന്ധപ്പെട്ട് ശരീഫിനെതിരെ കോടതി വിധി വന്നിരുന്നു. ഇതേത്തുടര്‍ന്ന് ശരീഫിന് രാജിവെക്കേണ്ടി വന്നിരുന്നു. ഈ മാസം പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായകമായ ശിക്ഷാവിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

പാനമ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ ഒന്നിലാണ് നഫാസ് ഷെരീഫിനും കുടുംബാംഗങ്ങ‍ള്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചത്.ലണ്ടനിലുള്ള നവാസ് ഷെരീഫ് അദ്ദേഹം നാട്ടിലെത്തുന്നത് വരെ വിധി പ്രസ്താവിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് പാക് കോടതി വിധി പ്രസ്താവിച്ചത്.

അനധികൃത സ്വത്ത് സമ്പാദനത്തിന് 10 വര്‍ഷവും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയോട് സഹകരിക്കാത്തതിന് 1 വര്‍ഷവും നവാസ് തടവ് അനുഭവിക്കണം ഇവ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. തടവ് കൂടാതെ പി‍ഴയായി 8മില്ല്യണ്‍ പൗണ്ടും നവാസ് അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു .

മകളായ മറിയത്തിനും സമാനകുറ്റങ്ങളാണ് എന്‍എബി ചുമത്തിയത്. മറിയത്തിന് 7വര്‍ഷം തടവും 2 മില്ല്യണ്‍ പൗണ്ട് പി‍ഴയുമാണ് കോടതി വിധിച്ചത്. മരുമകനും മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനുമായ സഫ്ദര്‍ അവാന് എന്‍എബിയുമായി സഹകരിക്കാത്തതിന് കോടതി 1 വര്‍ഷമാണ് തടവ് സഫ്ദറിനെയും മറിയത്തിനേയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 25ന് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടതി വിധി നവാസിനും അദ്ദേഹത്തിന്‍രെ പാര്‍ട്ടിയായ പിഎംഎല്‍ നവാസിന് കനത്ത തിരിച്ചടിയായി. 2017ല്‍ അ‍ഴിമതിയാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്നും സുപ്രീം കോടതി അയോഗ്യനാക്കിയും തുടര്‍ന്ന് അദ്ദേഹം രാജി സമര്‍പ്പിക്കേണ്ടിയും വന്നു.

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ആജീവനാന്ത വിലക്കുള്ള നവാസ് ഷെരീഫിന് പാക് രാഷ്ട്രീയത്തില്‍ കുടുബാംഗങ്ങളിലൂടെ തിരികെ വരാമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.

You might also like

-