കേന്ദ്ര സർക്കാർ പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു 14.2 കിലോ സിലിണ്ടറിന് 146 രൂപകൂടുതൽ നൽകണം
ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ്
കൊച്ചി: പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില. വില വർധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു.
സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കുന്നത്. എന്നാൽ, ഈ മാസം വില പുതുക്കിയിരുന്നില്ല. വില കൂടിയെങ്കിലും സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തുമെന്നും കമ്പനികൾ അറിയിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം തുക നൽകേണ്ടിവരും.