കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിക്ഷേധം
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും
കൊൽക്കൊത്ത | കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ.
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ സമരം ആരംഭിക്കും. ഒ പി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. അത്യാഹിത അടിയന്തര വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. കൊല്‍ക്കത്തയില്‍ ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ മെഴുകുതിരി മാര്‍ച്ചും നടക്കും.സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വലിയ സംഘം ഇന്നലെ രാത്രി ഏറെ വൈകിയും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രംഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ടു. ദില്ലിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കും.സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ സർക്കാർ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തെ പിജി റസിഡൻ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ പങ്കുചേരും. ഒ.പിയും വാർഡ് ഡ്യൂട്ടിയും പൂർണമായി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിതായി കെജിഎംഒഎ അറിയിച്ചു. സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കെജിഎംഒഎ ഈ മാസം 18 മുതൽ 31വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും.
റസിഡന്റ് ഡോക്റ്ററെ ബാലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സിബിഐ സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സംഘതോടൊപ്പം സിബി ഐ തെളിവെടുപ്പ് നടത്തി. ഡല്‍ഹിയില്‍ നിന്നുള്ള സിബിഐയുടെ പ്രത്യേക സംഘമാണ് കോല്‍ക്കത്തയിലെത്തി കേസ് അന്വേഷണം ഔപചാരികമായി ഏറ്റെടുത്തത്.ഫോറന്‍സിക് – മെഡിക്കല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം കേസ് ഡയറി പഠിച്ച ശേഷം, ആശുപത്രിയില്‍ എത്തി പരിശോധന നടത്തി, സാമ്പിളുകള്‍ ശേഖരിച്ചു.