ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്ഗ്രസ്
തൊഴിൽ രഹിതനാണെങ്കിൽ 8151994411 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കാൾ അടിച്ച് ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിന്റെ ഭാഗമാകാം
ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്ഗ്രസ്. മിസ്സ് കോൾ ക്യാമ്പയിനിലൂടെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ കണക്കെടുപ്പ് നടത്താനാണ് നീക്കം. ജനുവരി 28 ന് രാഹുൽ ഗാന്ധി ക്യാമ്പയിന്റെ ഭാഗമാകും.
തൊഴിലില്ലായ്മ അനുദിനം രൂക്ഷമാകുകയും തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടയിലെ ഉയർന്ന തോതിൽ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഇറങ്ങുന്നത്. ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററും തയ്യാറാക്കും. തൊഴിൽ രഹിതനാണെങ്കിൽ 8151994411 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കാൾ അടിച്ച് ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിന്റെ ഭാഗമാകാം. ഒപ്പം വീടുകൾ തോറും സന്ദർശിച്ചും വിവരങ്ങൾ ശേഖരിക്കും.
രാജ്യത്തെ യുവജനങ്ങളുടെ ശബ്ദമാകുകയാണ് ലക്ഷ്യം. വിഷയം ജനശ്രദ്ധയിൽ കൊണ്ട് വരാനും ബോധവൽക്കരണത്തിനുമാണ് നീക്കമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് അറിയിച്ചു.ഒരു ദിവസം ആത്മഹ്യ ചെയ്യുന്നവരിൽ 36 പേർ തൊഴിൽ രഹിതരാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ദേശിയ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്ത് വിട്ടിരുന്നു.