രാഷ്ട്രം അറുപത്തിനാലാമത് നാഷണല്‍ ഡേ ഓഫ് പ്രെയര്‍ സംഘടിപ്പിച്ചു

രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി യു.എസ്. കോണ്‍ഗ്രസ്സിനേയും രാജ്യത്തേയും ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

0

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രതലസ്ഥാനത്ത് എത്തിചേര്‍ന്ന ക്രൈസ്തവ നേതാക്കള്‍, ലൊ മേക്കേഴ്‌സ്, പ്രമുഖ വ്യക്തികള്‍ ഒത്തുചേര്‍ന്ന് മെയ് 2 വ്യാഴാഴ്ച രാത്രി പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ അറുപത്തിയെട്ടാമത് ‘നാഷ്ണല്‍ ഡെ ഓഫ് പ്രെയര്‍’ സംഘടിപ്പിച്ചു. രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായ പരസ്പരം സ്‌നേഹിക്കുക എന്ന സന്ദേശമാണ് ഈ ദിനത്തില്‍ നല്‍കാനുള്ളതെന്ന് ജോര്‍ജിയ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജോഡി ഹിക്ക് പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി യു.എസ്. കോണ്‍ഗ്രസ്സിനേയും രാജ്യത്തേയും ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന വര്‍ഗ്ഗീയതയും, പരസ്പര വിദ്വേഷവും നിയമനിര്‍മ്മാണം കൊണ്ടു നിയന്ത്രിക്കാനാവില്ലെന്നും മനുഷ്യമനസ്സുകളുടെ സമൂല പരിവര്‍ത്തനത്തിലൂടെ മാത്രമേ ഇതു ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു. ദൈവത്തെ ഹൃദയത്തില്‍ സ്വീകരിക്കുന്നതോടെ, ലഭിക്കുന്ന ആത്മീയ ഉണര്‍വ് മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും, അവരെ കരുതുന്നതിനുള്ള പ്രചോദനം നല്‍കുമെന്ന പ്രസംഗിച്ചവര്‍ വിലയിരുത്തി.

സതേണ്‍ സാപ്റ്റിസ്റ്റ് പാസ്റ്ററും നാഷ്ണല്‍ ഡെ ഓഫ് പ്രെയര്‍ പ്രസിഡന്റുമായിരുന്ന റോണി ഫ്‌ളോയ്ഡ് യോഹന്നാന്റെ സുവിശേം പതിമൂന്നാം അദ്ധ്യായത്തെ അധികരിച്ചു ക്രിസ്തുവിന്റെ അനുയായികള്‍ എങ്ങനെയുള്ളവരായിരിക്കുമെന്ന് വിശദീകരിച്ചു. നാഷ്ണല്‍ ഡെ ഓഫ് പ്രെയറിനോടനുബന്ധിച്ചു 90 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടു നിന്ന ബൈബിള്‍ പാരായണവും ഉണ്ടായിരുന്നു

You might also like

-