നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും,വിജയിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വിജയ്‍യെ ബുധനാഴ്ച്ച വൈകീട്ട് ചെന്നൈയിലെ വീട്ടിലേക്ക് ആദായ നികുതി വകുപ്പ് വിളിപ്പിക്കുന്നത്.
ചെന്നൈ :നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വിജയ്‍യെ ബുധനാഴ്ച്ച വൈകീട്ട് ചെന്നൈയിലെ വീട്ടിലേക്ക് ആദായ നികുതി വകുപ്പ് വിളിപ്പിക്കുന്നത്. ബിഗിൽ സിനിമയുടെ നിര്‍മാണ കമ്പനിയായ എ.ജി.എസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 72 കോടി രൂപ കണ്ടെടുത്തതോടെയാണ് താരത്തിനെതിരായി ആദായ നികുതി വകുപ്പ് നീങ്ങിയത്.
ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയ്‍യും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായ നികുതി വകുപ്പ് പറയുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.മുപ്പതു മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയിയുടെ വീട്ടില്‍ നിന്ന് നികുതി വെട്ടിനുള്ള തെളിവുകളോ പണമോ കണ്ടെടുത്തിരുന്നില്ല