വീണ്ടും പുകഴ്ത്തൽ വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണെന്നും എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി വിവാദം കനത്തുനിൽക്കേ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ബിനോയ് വിശ്വത്തിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. താൻ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

കോഴിക്കോട് |  വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ സ്വഭാവം പാർട്ടി അംഗീകരിക്കുമെന്നും എന്നാൽ അംഗീകരിക്കാൻ സാധിക്കാത്തത് അംഗീകരിക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണെന്നും ഗോവിന്ദൻ പുകഴ്ത്തി. പിന്നാലെയാണ് എല്ലാ നിലപാടുകളെയും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തത്.

മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സാധിക്കുന്നില്ല എന്ന വെള്ളാപ്പള്ളിയുടെ പരിഭവത്തിനും ഗോവിന്ദൻ മറുപടി നൽകി. പ്രശ്നം സർക്കാരുമായി കൈകാര്യം ചെയ്യേണ്ടതാണ് എന്നും പാർട്ടി അതിൽ ഇടപെടേണ്ടതില്ല എന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. സ്ഥാപനം തുടങ്ങാൻ സ്ഥലമുണ്ടെന്നും അനുമതി ലഭിക്കാത്തതാണ് പ്രശ്നം എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. ഇതിന് പിന്നാലെ റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിൽ പ്രകോപിതനായി അദ്ദേഹം മൈക്ക് തട്ടിമാറ്റിയിരുന്നു.

വെള്ളാപ്പള്ളി വിവാദം കനത്തുനിൽക്കേ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ബിനോയ് വിശ്വത്തിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. താൻ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇതിനോട് ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയനെന്ന് പറഞ്ഞ മുഖ്യമന്ത്രി, താൻ സ്വീകരിച്ചത് തന്‍റെ നിലപാടാണെന്നും അത് ശരിയാണെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം വടക്കാഞ്ചേരി വോട്ടുകോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല, ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അയാറാം ഗയാ റാം നിലപാട് പ്രോത്സാഹിപ്പിക്കില്ല. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വിഷയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ പാർട്ടി പരിശോധിക്കും. കുതിരക്കച്ചവടത്തിനില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലൻസ്. അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്.

കൂറുമാറിയ ജാഫർ നിലവില്‍ ഒളിവിലാണ്. എവിടേക്കാണ് പോയെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാജിവച്ചശേഷം പോയതാണെന്നാണ് ജാഫറിന്‍റെ ഉമ്മ പറയുന്നത്. കൂറുമാറി വോട്ടു ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്.

You might also like

-