മുട്ടിൽ മരംമുറി വനം റവന്യൂ മന്ത്രി മാരെ വിളിപ്പിച്ചു കാനം
സി പി ഐ ഭരണത്തിലിക്കുമ്പോൾ മറ്റു ഘടക കക്ഷികളുടെ വകുപ്പ് മായി ബന്ധ പെട്ട വിഷങ്ങൾ കയറി ഇടപെടുകയും ഘടകകഷികളുടെ വകുപ്പുകളുടെ വീഴ്ചകളെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു . സിപിഎം അടക്കം മറ്റേതെങ്കിലും ഘടകകക്ഷിയുടെ വകുപ്പ് കേന്ദ്രീകരിച്ചാണ് വിവാദമുയര്‍ന്നതെങ്കില്‍ ഇതാകുമായിരുന്നോ സിപിഐ നിലപാടെന്നതാണ് ചോദ്യവും ഉയരുകയാണ് .
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ വനംകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിച്ഛായ തകർന്നു പ്രതിരോധത്തിലായിക്കുകയാണന് സിപിഐ. മന്ത്രിസഭയിലെ സിപിഐ കൈകാര്യം ചെയ്ത റവന്യൂ-വനം വകുപ്പുകളുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന്റെ മറവിലാണ് സംസ്ഥാന വായ്‍പകമായി വനകൊള്ള അരങ്ങേറിയത് . മരംമുറികൂടുതൽ വിവാദമായതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂ മന്ത്രി കെ രാജനെയും മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരനെയും വിളിച്ച് വരുത്തി. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടി. ഇരുവരും എംഎൻ സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി മുൻ വന വകുപ്പ് മന്ത്രി ബിനോയ് വിശ്വം എംപിയും കാനത്തോടൊപ്പം മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്തു .
റവന്യൂ ഉത്തരവിനെ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തെന്നാണ് സിപിഐ മന്ത്രിമാർ നിലപാടെടുത്തിരുന്നത്. മുട്ടിലിൽ അടക്കമുള്ള മരം കൊള്ളക്ക് കാരണമായ റവന്യൂ വകുപ്പിൻറെ ഉത്തരവിനെ ഇപ്പോഴും ന്യായീകരിക്കുകയാണ് സി പി ഐ നേതൃത്വവും വനം റവന്യുമന്ത്രി മന്ത്രിമാരും . പലജില്ലകളിലും മരമുറിക്ക് സി പി ഐ പ്രാദേശിക നേതൃത്വം ചുക്കാൻ പിടിച്ചിട്ടുണ്ട് . ഇടുക്കി ജില്ലയിൽ നിരവധി മരമുറികൾക്കും നെൽപ്പാടം നികത്തലിനും ഇടനിലക്കാരായി സി പി ഐ നേതാക്കൾ ഏദനിക്കാറായി പ്രവർത്തിക്കുകയോ ഉദ്യോഗസ്ഥരെ സ്വാധിനിക്കുകയോ ചെയ്തതായാണ് വിവരം . 2019 ലാണ് പട്ടയഭൂമിയിൽ മരം മുറിക്കാൻ അനുമതി നൽകാൻ വനം-റവന്യൂ മന്ത്രിമാരുടെ തീരുമാനം ഉണ്ടായത്. 2020 മാർച്ച് 11 ന് ചന്ദനം ഒഴികെ എല്ലാ മരങ്ങളും മുറിക്കാൻ അനുവാദം നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു സർക്കുലർ ഇറക്കിയത് .
മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐ നേതൃത്വം മൗനത്തിലാണ്. വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളില്‍ നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞാണ് കാനം ഒഴിഞ്ഞുമാറിയത്.പരിസ്ഥിതി വിഷയങ്ങളില്‍ സ്ഥിരതയാര്‍ന്ന നിലപാടുള്ള സിപിഐ മരംമുറി വിവാദത്തില്‍ തുടരുന്ന മൗനം ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിപിഐ ഭരിച്ച വകുപ്പുകളായ വനവും റവന്യൂവുമാണ് കേസിന്‍റെയും വിവാദത്തിന്‍റെയും പ്രഭവകേന്ദ്രങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് വഴിവച്ച നിലംനികത്തല്‍ വിവാദത്തിന്‍റെ പേരില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ പരിസ്ഥിതി പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന ബിനോയ് വിശ്വമോ കൃഷിമന്ത്രി പി.പ്രസാദോ ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
പാര്‍ട്ടി സംസ്ഥാന നേതൃയോഗം വൈകാതെ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം .സി പി ഐ ഭരണത്തിലിക്കുമ്പോൾ മറ്റു ഘടക കക്ഷികളുടെ വകുപ്പ് മായി ബന്ധ പെട്ട വിഷങ്ങൾ കയറി ഇടപെടുകയും ഘടകകഷികളുടെ വകുപ്പുകളുടെ വീഴ്ചകളെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു . സിപിഎം അടക്കം മറ്റേതെങ്കിലും ഘടകകക്ഷിയുടെ വകുപ്പ് കേന്ദ്രീകരിച്ചാണ് വിവാദമുയര്‍ന്നതെങ്കില്‍ ഇതാകുമായിരുന്നോ സിപിഐ നിലപാടെന്നതാണ് ചോദ്യവും ഉയരുകയാണ് .