സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല.
നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്
കോഴിക്കോട്| സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും പങ്കെടുക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. റാലി വിജയിക്കണം, റാലി വിജയിക്കണം, എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണരുത് എന്നാണ് ലീഗ് നിലപാട്. മുന്നണിയുടെ അന്തസത്തയ്ക്ക് ചേരാത്ത കാര്യങ്ങള്‍ ലീഗ് ചെയ്യില്ല. പലസ്തീന്‍ ജനതയുടെ ദുരിതം കണ്ടാണ് ഇ.ടിയുടെ പ്രസ്താവനയെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് വിശദീകരിച്ചു. ഔദ്യോഗിക തീരുമാനം പാണക്കാട് നിന്ന് ആലാപസമയത്തിനകം ഉണ്ടാകും ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം. നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.
ഇടി മുഹമ്മദ് ബഷീറിന്‍റെ ഈ പ്രസ്താവന മുസ്ലീം ലീഗ് ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്നും കൂടിയാലോചനകള്‍ക്കുശേഷം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിക്കാമെന്നുള്ള തീരുമാനത്തില്‍ നേതാക്കളെത്തുകയായിരുന്നു. വൈകാതെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതിനിടെ, പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമം. പ്രസ്താവന മുന്നണി വിട്ട് എല്‍ഡിഫിലേക്ക് പോവുകയാണെന്ന ധ്വനിയുണ്ടാക്കി.അത്തരമൊരു നീക്കം മുന്നണി ബന്ധത്തില്‍ ആശങ്കയുണ്ടാക്കും. പാർട്ടി അന്തിമ തീരുമാനം എടുക്കും. സുതാര്യമായ പ്രതികരണം ആണ് താൻ നടത്തിയത്. ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു