കേരളം കൊള്ളാം, പക്ഷെ ഇനി കേരളത്തിലേക്കില്ല ,മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു
"ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു.
മൂന്നാർ | മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. യുവതിയിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
സംഭവദിവസം പോലീസ് സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും പോലീസ് യുവതിയെ ഭീക്ഷണി പെടുത്തിയവർക്കെതിരെ നടപടി യെടുത്തിരുന്നില്ല .മുംബൈയിൽ അസി. പ്രൊഫസറായി ജോലി നോക്കുന്ന ജാൻവിയെയാണ് ഭീഷണിപ്പെടുത്തിയത്. വിനോദയാത്രയുടെ ഭാഗമായി ഓക്ടോബർ 30ന് മൂന്നാറിലെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.”ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങി”- ജാൻവി പറയുന്നു.
കഴിഞ്ഞമാസം യു കെ യിൽ ജോലിചെയ്തിരുന്ന അടിമാലി സ്വദേശിയായ യുവാവിനൊപ്പം ഇദ്ദേഹത്തിന്റെ സുഹൃത്തും കുടുംബവും മൂന്നാർ സന്ദർശിക്കാൻ എത്തിയപ്പോഴും മുന്നാറിലെ ഒരുകൂട്ടം ഡ്രൈവർമാർ സ്വകാര്യ കാർ തടയുകയും വിദേശപൗരനെ അടക്കം പൊതു നിരത്തിൽ അപമാനിക്കുകയുണ്ടായി പോലീസിൽ പരാതി നൽകിയെങ്കിലും മൂന്നാർ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. മുന്നാറിൽ എത്തുന്ന ആളുകൾ മൂന്നാറിലെ ടാക്സി മാത്രം ടാക്സി ഉപയോഗിച്ച് യാത്രചെയ്യണമെന്നും ഇവർ നിശ്ചയിച്ചിട്ടുള്ള വാടക നൽകണമെന്നുമാണ് മുന്നാറിലെ ഡ്രൈവർമാരുടെ നിലപാട് . സ്വകാര്യവാഹനങ്ങളിൽ മൂന്നാറിൽ സഞ്ചാരത്തിന് എത്തുന്ന വിനോദ സഞ്ചാരികളെ നിരന്തരമായി ഇവർ ഭീക്ഷണി പെടുത്തുന്നതായും ആരോപണം ഉണ്ട് .
അതേസമയം മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം.മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്‍ കൂടി വാര്‍ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുത്. ഏറ്റവും സമധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ വന്ന് ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു.
മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66ലെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ ആയതുകൊണ്ടാണ് വികസനം ഇത്രത്തോളം ആയത്. വർക്കല പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ട് പുറത്തിട്ട സംഭവവും ദൗര്‍ഭാഗ്യകരമാണെന്നും ട്രെയിനുകളിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും അടിയന്തരമായി ഇടപെടേണ്ട പ്രശ്നമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.