ദേവികുളത്ത് പഞ്ചായത്തിന്റെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും നാലംഗ കുടുംബത്തെ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി

രണ്ടു ദിവസ്സവം ഇവിടെ നിരീക്ഷണത്തിൽ വച്ച കുടുംബത്തെ ദേവികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്റ്റേറ്റ് ലയത്തിൽ പോയി താമസിക്കാൻ ആവശ്യപ്പെട്ട് (മെയ് 8 )ഇന്ന് ഉച്ചയോടെ ആരോഗ്യവകുപ്പിന്റെ ആംബുലസിൽ എസ്റേറ്റിലേക്ക് വീണ്ടും പറഞ്ഞയക്കുകയായിരുന്നുനിന്ന് വേൽ മുരുകനും കുടുംബവും പറയുന്നു

0

മൂന്നാർ :ദേവികുളത്ത് പഞ്ചായത്തിന്റെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും നാലംഗ കുടുംബത്തെ ഇറക്കിവിട്ടതായാണ് പരാതി .കഴിഞ്ഞ അഞ്ചാം തീയതി മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ വേല്‍മുരുകന്റെ മക ൻ തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നും പാലക്കാട് വാളയാര്‍ വഴി ബൈക്കിൽ എത്തുകയും ആരുമറിയാതെ എസ്റ്റേറ്റ് ലയത്തിൽ കുടുബതോടപ്പം കഴിയുകയുമായിരുന്നു ആറാം തിയതി എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്നു ഇയാളെയും കുടുംബത്തിലെ മറ്റു മൂന്ന് അംഗങ്ങളെയും ആരോഗ്യ വകുപ്പ് ദേവികുളത്ത് ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു .

രണ്ടു ദിവസ്സവം ഇവിടെ നിരീക്ഷണത്തിൽ വച്ച കുടുംബത്തെ ദേവികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്റ്റേറ്റ് ലയത്തിൽ പോയി താമസിക്കാൻ ആവശ്യപ്പെട്ട് (മെയ് 8 )ഇന്ന് ഉച്ചയോടെ ആരോഗ്യവകുപ്പിന്റെ ആംബുലസിൽ എസ്റേറ്റിലേക്ക് വീണ്ടും പറഞ്ഞയക്കുകയായിരുന്നുനിന്ന് വേൽ മുരുകനും കുടുംബവും പറയുന്നു
ദേവികുളം ഗുഡാർവിള എസ്റേറ്റിലേക്ക് നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന ആളുകളുമായി എത്തിയ ആംബുലൻസ് തൊഴിലാളികൾ എസ്റ്റേറ്റ് മാനേജരുടെ ബംഗ്ളാവിന് സമീപം തടഞ്ഞിട്ടു . നിരീക്ഷണ കാലാവധി പൂർത്തിയാക്കാതെ ആളുകളെ നൂറുകണക്കിന് തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽ താമസിപ്പിക്കാനാകില്ലന്ന് അറിയിച്ചു ഇതേതുടർന്ന് നാലംഗകുടുമ്പത്തെ റോഡിൽ ഇറക്കിവിട്ട ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലം വിട്ടു .നിരീക്ഷണകേന്ദ്രത്തിൽ ഒരാളെ പ്രവേശിപ്പിസിച്ചാൽ പതിനാലുദിവസ്സം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇവരെ മറ്റിടങ്ങൾക്ക് മാറ്റവു എന്ന നിയം നിലനിക്കയാണ് പഞ്ചായത്തു ആരോഗ്യ വകുപ്പും രണ്ടു ദിവസ്സം മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞ ആളുകളെ പെരുവഴിയിൽ ഇറക്കിവിട്ടത്

ഇതേതുടർന്ന് ഗൂഡാര്‍വിള എസ്റ്റേറ്റിലെ സിദ്ധാര്‍ത്ഥും കുടുംബവും മണിക്കൂറുകളൊളം നടുറോഡിൽ കഴിഞ്ഞു ഒടുവിൽ എസ്റ്റേറ്റ് അധികൃതരും പോലീസും സ്ഥലത്തെത്തി വിവരമറിഞ്ഞെത്തിയ ദേവികുളം എംഎൽ എ യുടെ നിർദേശപ്രകാരം പഞ്ചായത്തു കൈവിട്ട ഇവരെ സ്റ്റേറ്റിനുള്ളിൽ ഒരു കെട്ടിടത്തിൽ കൊറന്റൈൻ ഒരുക്കി വൈകിട്ടോടെ മാറ്റി പാർപ്പിക്കുകയായിരുന്നു .ഗൂഡാര്‍വിള നെറ്റിക്കുടി ലോവര്‍ ഡിവിഷനിലെ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയയാണ് കുടുംബത്തെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

ഇടുക്കിയിലെ തേയില തോട്ടം മേഖലയിലെ പല ഗ്രാമ പഞ്ചായത്തുകളും ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്നവരെ പാർപ്പിക്കാൻ നിരീക്ഷണകേന്ദ്രങ്ങൾ ഉണ്ടാകുന്നതിൽ ഗുരുതര വീഴ്ചയാണ് വരുത്തികൊണ്ടിരിക്കുന്നതു ഇതര സംസ്ഥാനത്തു നിന്നും വരുന്ന തൊഴിലാളികളെ പാർപ്പിക്കാൻ മൂന്നാർ ദേവികുളം പള്ളിവാസൽ മേഖലയിൽ രണ്ടായിരത്തിലധികം റിസോർട്ടുകളും ഹോം സ്റ്റേകളും ഏറ്റെടുത്തു സുരക്ഷിതമായി പാർപ്പിക്കാമെന്നിരിക്കെയാണ് .നിരീക്ഷണ കേന്ദ്ര മൊരുക്കുന്നതിൽ പഞ്ചായത്തു ഭരണസമിതികൾ ഗുരുതര വീഴ്ച വരുത്തിയിട്ടുള്ളത്

എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളോ ബന്ധുക്കളെയോ നിരീക്ഷണത്തിൽ പാർപ്പിക്കാൻ എസ്റ്റേറ്റ് കെട്ടിടങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ഗ്രാമപഞ്ചായത്തുകൾ വാശിപിടിക്കുന്നത് എന്നാൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊറന്റൈൻ നിയമങ്ങൾ അനുസരിച്ച ക്രമീകരമുള്ള കെട്ടിടങ്ങൾ എസ്റേറ്റുകളിൽ ഇല്ല തൊഴിലാളികളുടെ എസ്റ്റേറ്റ് ലയങ്ങൾക്ക് പുറമേ ആൾതാമസമില്ലാത്ത കിടക്കുന്നത് ഓരോസ്റ്റേറ്റിനോടും ചേർന്നുള്ള കൊമ്മ്യൂണിറ്റി സെന്ററുകളാണ് ഒരു ചെറിയ ഓഫീസിൽ റൂമും വലിയ ഹോളുമാണ് ഇ കെട്ടിടങ്ങളിൽ ഉള്ളത് പിന്നിടുള്ളത് എസ്റ്റേറ്റ് ഡിസ്പെൻസറികളാണ് ഓരോ ഡിസ്പെന്സറിയിലും ഡോക്ടർ റൂമും ഫാർമസിയും നേഴ്‌സിങ് റൂമും അഞ്ചുമുതൽ പത്തുവരെ പേർക്ക് കിടക്കാവുന്ന ഒരു വാർഡുമാണുള്ളത് മുന്നാറിലെ ഓരോ ഡിസ്പെൻസറിയും രണ്ടായിരം ഏക്കറിൽ ഒന്ന് വീതമാണ് ഈ കിട്ടിടങ്ങളിൽ ആളുകളെ നിരീക്ഷത്തിൽ പാർപ്പിക്കണമെന്നാണ് ഗ്രാമപഞ്ചായത്തുകൾ വാശിപിടിക്കുന്നത്

സർക്കാർ നിദേശമനുസരിച്ച് ഒരു ബാത്ത് റും ഉള്ള അടച്ചിട്ട മുറിയിൽ എല്ലാ സൗകര്യങ്ങളും രോഗിക്ക് മുറിവിട്ട് പുറത്തിറങ്ങാതെ ഒരുക്കണമെന്നാണ് നിർദേശം ഇടുക്കിയിൽ ടെസ്റ്റുകളിൽ ഏത് അസാധ്യമാണെന്ന് ജില്ലാ ഭരണ കുടം കണ്ടെത്തിയതുമാണ് ഇതേതുടർന്ന് സർക്കാർ നിർദേശിച്ച മാനദണ്ഡപ്രകാരമുള്ള കെട്ടിടങ്ങൾ കണ്ടെത്താൻ തദ്ദേശ സ്വയം ഭാരം വകുപ്പിന് ജില്ലാ ഭരണകുടം കഴിഞ്ഞമാസം നിർദേശം നല്കിയതുമാണ് ഇടുക്കിയിലെ ഒട്ടുമിക്ക പഞ്ചാത്തുകളും ഇത്തരത്തിൽ നിവൃത്തി കെട്ടിടങ്ങൾ നിരീക്ഷണ കേന്ദ്രങ്ങൾ കായി ഏറ്റെടുക്കുകയും ചെയ്തു .

എന്നാൽ മൂന്നാർ മേഖലയിലെ ചില ഗ്രാമ പഞ്ചായത്തുകൾ ഇക്കര്യത്തിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത് .ആളുകൾ തിങ്ങി പാർക്കുന്ന എസ്റ്റേറ്റ് മേഖലയിലെ കെട്ടിടങ്ങൾ കൊറന്റൈൻ സൗകര്യം ഒരുക്കുന്നത് സാമുഹ്യവ്യാപനത്തിലേക്ക് വഴിതെളിക്കുമെന്ന ആശങ്കയും നിലനിക്കുന്നുണ്ട് ,എസ്റ്റേറ്റിനുള്ളിൽ നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുന്നത് തടയുമെന്നു തൊഴിലകളുംപറയുന്നു തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലയങ്ങൾക്ക്‌ പുറത്തു കിട്ടിടങ്ങൾ ഏറ്റടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മടിക്കുന്നത് ദുരൂഹതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്

You might also like

-