മുന്നാറിൽ കൈയേറ്റങ്ങൾക്ക് നിയമസാധുതനൽകാൻ സർക്കാർ നീക്കം രവീന്ദ്രൻ പട്ടയങ്ങൾ പോക്കുവരവ് ചെയ്യും
മുന്നാറിലെ കൈയ്യേറ്റക്കാരെ സംരക്ഷിക്കാൻ 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരം.
തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യപിച്ചു അധികാരത്തിൽ എത്തിയ ഇടതു സർക്കാർ മൂന്നിറിൽ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം അനുവദിക്കാൻ നീക്കമാരംഭിച്ചു . മുന്നാറിലെ കൈയ്യേറ്റക്കാരെ സംരക്ഷിക്കാൻ 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരം.
ചട്ടങ്ങൾ മറികടന്നു വിതരണം നടത്തിയ രവീന്ദ്രൻ പട്ടയങ്ങൾ പോക്കുവരവ് ചെയ്ത നൽകുമെന്ന് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു .സർക്കാർ തീരുമാന പ്രകാരമാണ് ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന രവീന്ദ്രൻ പട്ടയങ്ങൾ വിതരണം ചെയ്ത തഹസില്ദാര്മാര്ക്ക് മാത്രമേ പട്ടയം നല്കാൻ അവകാശമുള്ളു എന്നിരിക്കെ ഡെപ്യൂട്ടി തഹസിർ വിതരണം ചെയ്ത പട്ടയങ്ങൾ നിയമക്കുരുക്കിൽ പെടുകയാണുണ്ടായത്.ഇതോടൊപ്പം കൈയേറ്റങ്ങൾ മുഴുവനും നിയമ സാധുത നൽകാനാണ് സർക്കാർ തിരുമാനിച്ചിട്ടുള്ളത്
ഫയൽ ലാന്‍റ് റവന്യു കമ്മീഷണറുടെ പരിഗണനയിലാണ്. അതേസമയം അനധികൃത നിര്‍മ്മിതികൾക്ക് ഇളവനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമക്കുരുക്കുകൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതായും സൂചനയുണ്ട്.
മുന്നാറിലെ സി പി ഐ , സി പി എം ഓഫീസുകളടക്കം രവീന്ദ്രൻ പട്ടയത്തിലാണ് നിർമ്മിച്ചിട്ടുള്ളത് .സർക്കാർ നിർദ്ദേശിച്ച ആളുകൾക്കുൾക്ക് പുറമെ രവീന്ദ്രൻ നിരവധിപേർക്ക് പട്ടയങ്ങൾ നിർമ്മിച്ചു നൽകിയിരുന്നു
മുന്നാറിൽ മാത്രമല്ല ഇടുക്കി ചെറുതോണി വാഗമൺ തുടങ്ങി ജില്ലയിൽ എവിടെയൊക്കെ ഭൂമി കൈയ്യേറ്റം നടന്നിട്ടുണ്ടോ അവിടെങ്ങളിലെ മുഴുവൻ കൈയേറ്റക്കാർക്കും പട്ടയം നൽകാനാണ് സർക്കാർ തീരുമാനം
വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ എതിര്‍പ്പില്ല. അതേസമയം കാലങ്ങളായി അവിടെ താമസിക്കുന്ന സാധാരണക്കാരെയും കര്‍ഷകരെയും പരിഗണിച്ച് കൊണ്ടാകണം കയ്യേറ്റമൊഴിപ്പിക്കൽ നടപടികളെന്നാണ് കക്ഷി ഭേദമില്ലാതെ സര്‍ക്കാരിന് മുന്നിൽ വന്ന ആവശ്യം. കൈവശക്കാർക്ക് പട്ടയം വിതരണം നടത്തുന്നതിന്റെ മറവിൽ മുഴുവൻ കൈയ്യേറ്റക്കാരെയും സംരക്ഷിക്കാനാണ് ഇടുക്കിയിൽ ഇടതു പ്രസ്ഥാങ്ങൾ ആലോചിക്കുന്നത്
പത്ത് സെന്‍റും 1000 സ്ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കിൽ അനുമതി നൽകാമെന്ന് നിര്‍ദ്ദേശം വന്നെങ്കിലും വീണ്ടും സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് അതിപ്പോൾ 15 സെന്‍റും 1200 സ്ക്വയര്‍ ഫീറ്റ് നിര്‍മ്മാണവും എന്ന നിലയിലേക്ക് ഉയര്‍ത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. കെട്ടിടങ്ങൾക്ക് അനുമതി നൽകണമെങ്കിൽ ആദ്യം പട്ടയങ്ങൾ ക്രമപ്പെടുത്തണം. കാലങ്ങളായി കൈവശമിരിക്കുന്ന വ്യാജ പട്ടയങ്ങളും രവീന്ദ്രൻ പട്ടയങ്ങളുമെല്ലാം ക്രമപ്പെടുത്തി കൊടുക്കുന്ന അവസ്ഥയും ഇത് വഴി ഉണ്ടാകും.
മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങളും ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനെതിരെ ഹൈക്കോടതിയിൽ നിന്ന് അടക്കം വലിയ വിമര്‍ശനമാണ് സര്‍ക്കാര്‍ നേരിടുന്നത്. അതിനിടയാണ് ചട്ടലംഘനങ്ങൾ ക്രമപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം.